പൊന്നാനി: ഐക്യ ജനാധിപത്യ മുന്നണി സാരഥി ഡോ. എം.പി അബ്ദുസ്സമദ് സമദാനിയെ വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്ന് അഭ്യർഥിച്ച് മലപ്പുറം ജില്ലാ മുസ്ലിം ലീഗ് പ്രസിഡൻ്റ് പാണക്കാട് സയ്യിദ് അബ്ബാസലി തങ്ങൾ പൊന്നാനിയുടെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തി. പൊന്നാനി,മുതൂർ, ചേകന്നൂർ , മദിരശ്ശേരി, കുറുമ്പത്തൂർ എന്നിവിടങ്ങളിൽ സംഘടിപ്പിച്ച കുടുംബയോഗങ്ങളിൽ തങ്ങൾ പങ്കെടുത്തു.
പൊന്നാനിയിൽ റസാഖ് പൊന്നാനി അധ്യക്ഷത വഹിച്ചു. അഷ്റഫ് കോക്കൂർ ആമുഖ പ്രഭാഷണം നടത്തി. ഖദീജ മൂത്തേടത്ത്,ബീവി പടിഞ്ഞാറകത്ത്, ഗംഗാധരൻ, എ അബ്ദുസ്സമദ്, കുഞ്ഞിമുഹമ്മദ് കടവനാട്, പി.കെ അഷ്റഫ്, ജയപ്രകാശ്, എ.എം രോഹിത്, പ്രഭിത കടവനാട്, പി. അബ്ദുല്ലഎന്നിവർ സംസാരിച്ചു.