മലപ്പുറം: സമസ്ത -ലീഗ് ബന്ധത്തില്‍ ഒരു പോറലും ഇല്ലെന്ന് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. മുസ്സീം ലീഗും സമസ്തയും തമ്മിലുള്ള ബന്ധം സുശക്തമായി തുടരുകയാണെന്നും വിള്ളലുണ്ടാക്കാന്‍ ഇരു വിഭാഗത്തിലുമുള്ള അണികളില്‍ ചിലര്‍ ശ്രമിക്കുന്നുണ്ടാവാം. പലരും പലതും സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കും അതിനൊന്നും മറുപടിയില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.
പൊന്നാനിയില്‍ കെഎസ് ഹംസയെ സമസ്ത പിന്തുണച്ചുവെന്നത് തെറ്റായ പ്രചാരണമാണ് മുസ്ലീം ലീഗിന്റെ തെരഞ്ഞെടുപ്പ് വിജയത്തിന്റെ പേരില്‍ നിലപാട് മാറ്റേണ്ട ആവശ്യമില്ല. നേരത്തേയും സമസ്തയുടെ നിലപാടില്‍ മാറ്റമുണ്ടായിട്ടില്ല. പൂര്‍വീകര്‍ സ്വീകരിച്ച നിലപാടാണ് ഇപ്പോഴും സമസ്ത തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലീം ലീഗ് സമസ്ത ബന്ധത്തില്‍ ഓരു പോറല്‍ പോലും ഉണ്ടായിട്ടില്ല. വിള്ളലുണ്ടാക്കാന്‍ ഇരു വിഭാഗത്തിലുമുള്ള അണികളില്‍ ചിലര്‍ ശ്രമിക്കുന്നുണ്ടാവാം. പലരും പലതും സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കും അതിനൊന്നും മറുപടിയില്ല. സമസ്ത രാഷ്ട്രീയത്തില്‍ കൈകടത്താറില്ല. എന്നാല്‍, സമസ്തയുടെ ആദര്‍ശങ്ങളില്‍ ആര് കോടാലി വച്ചാലും ഇടപെടും. അങ്ങനെ ഒരു സ്ഥിതി ഇപ്പോള്‍ ഉണ്ടായിട്ടില്ലെന്നും ജിഫ്രി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.