അന്താരാഷ്ട്ര ചെസ്സ് ദിനാചരണവും ചെസ്സ് പരിശീലന ഉദ്ഘാടനവും നടന്നു

Copy LinkWhatsAppFacebookTelegramMessengerShare

തിരൂരങ്ങാടി : വെളിമുക്ക് വി.ജെ. പള്ളി .എ.എം.യു.പി.സ്‌കൂളില്‍ ജൂലായ് 20 അന്താരാഷ്ട്ര ചെസ്സ് ദിനാചരണവും, ചെസ്സ് പരിശീലന ഉദ്ഘാടനവും നടന്നു. പി. ടി.എ. പ്രസിഡന്റ് താഹിര്‍ കൂഫ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപകന്‍ എം.കെ.ഫൈസല്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.

ചെസ്സിന്റെ പ്രാധാന്യവും, സാങ്കേതിക വശങ്ങളും മുഖ്യ ചെസ്സ് പരിശീലകന്‍ നൗഷാദ് ആനപ്ര വിശദീകരിച്ചു. സ്റ്റാഫ് സെക്രട്ടറി മെഹ്‌റൂഫ് മാസ്റ്റര്‍ ആശംസ അറിയിച്ചു. കായികാധ്യാപകന്‍ വിപിന്‍ മാസ്റ്റര്‍,സ്വാഗതവും കൂഷ് ക്ലബ് കണ്‍വീനര്‍ സഫ് വ ടീച്ചര്‍ നന്ദിയും പറഞ്ഞു.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!