അനധികൃത മത്സ്യബന്ധനത്തിനായി നിര്‍മിച്ച തടയണകള്‍ നീക്കം ചെയ്ത് ഉദ്യോഗസ്ഥര്‍

മലപ്പുറം : കുറുവ മുത്ത്യാര്‍കുണ്ടിന് സമീപം ചെറുപുഴയില്‍ അനധികൃത മത്സ്യബന്ധനത്തിനായി നിര്‍മിച്ച തടയണകള്‍ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ നീക്കം ചെയ്തു. പുഴയുടെ സ്വാഭാവികമായ ഒഴുക്കിനെ തടഞ്ഞുകൊണ്ടാണ് തടയണകള്‍ നിര്‍മിച്ചിരുന്നത്. കേരള ഇന്‍ലാന്‍ഡ് ആന്റ് അക്വാകള്‍ച്ചര്‍ നിയമത്തിനെ ലംഘിച്ചുകൊണ്ടുള്ളതായിരുന്നു മല്‍സ്യബന്ധനം.

അനധികൃത മത്സ്യബന്ധനം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍മാരായ കെ.ശ്രീജേഷ്, ആര്‍. രാഹുല്‍, ഫിഷറീസ് ഓഫിസര്‍ സി. ബാബുരാജ്, കെ. രജിത്, ഗ്രൗണ്ട് റെസ്‌ക്യൂ അബ്ദുള്‍ റസാഖ്, അക്വാകര്‍ച്ചര്‍ പ്രമോട്ടര്‍ പ്രണവ് എസ്, ദിനേശ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് തടയണകള്‍ പൊളിച്ചു കളഞ്ഞത്.

error: Content is protected !!