മകനെ ജയിലില്‍ നിന്ന് ഇറക്കാമെന്ന് പറഞ്ഞ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ചമഞ്ഞ് പണം തട്ടി ; കൊണ്ടോട്ടി സ്വദേശി പിടിയില്‍

കോഴിക്കോട് : മകനെ ജയിലില്‍ നിന്ന് ഇറക്കാമെന്ന് പറഞ്ഞ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ചമഞ്ഞ് പണം തട്ടിയ കൊണ്ടോട്ടി സ്വദേശി പിടിയില്‍. കൊട്ടോണ്ടി സ്വദേശി മുഹമ്മദ് ഷിബിലിയെ ആണ് കോഴിക്കോട് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. മകനെ ജയിലില്‍ നിന്ന് ഇറക്കാന്‍ കേസ് ഒതുക്കി തീര്‍ക്കാമെന്ന് പറഞ്ഞാണ് പരാതിക്കാരിയില്‍ നിന്ന് പ്രതി പണം തട്ടിയത്. നേരത്തെയും ആള്‍മാറാട്ടം നടത്തിയതിന് നടക്കാവ്, കൊണ്ടോട്ടി സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുണ്ട്.

error: Content is protected !!