വള്ളിക്കുന്ന് : വള്ളിക്കുന്ന് പഞ്ചായത്തിനെ സിആര്‍സെഡ് കാറ്റഗറി മൂന്നില്‍ നിന്നും രണ്ടിലേക്ക് മാറ്റണമെന്ന് സിപിഐഎം അരിയല്ലൂര്‍ ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. കാറ്റഗറി മുന്നില്‍ ഉള്‍പ്പെടുന്നത് മൂലം വീട് ഉള്‍പ്പടെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ പ്രതിസന്ധിയാണ് ഉണ്ടാകുന്നതെന്ന് സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. പാറോല്‍ ദേവദാസന്‍ ചിറക്കണ്ടത്ത് വേലയുധന്‍ നഗറില്‍ (കൊടക്കാട് എയുപി സ്‌കൂള്‍ ) നടന്ന പ്രതിനിധി സമ്മേളനം സിപിഐ എം ജില്ല കമ്മറ്റിയംഗം വി പി സോമസുന്ദരന്‍ ഉദ്ഘാടനം ചെയ്തു.
എ കെ രാധ, ഇ അനീഷ്, എ കെ പ്രഭീഷ് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. എം അഖില്‍ രക്തസാക്ഷി പ്രമേയവും എ കെ പ്രഭീഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ലോക്കല്‍ സെക്രട്ടറി വിനയന്‍ പാറോല്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി ഇ നരേന്ദ്രദേവ്, ഏരിയ കമ്മറ്റിയംഗങ്ങളായ പി ഹൃഷികേശ് കുമാര്‍, പി പ്രിന്‍സ് കുമാര്‍, എന്‍ രാജന്‍, വി പി വിശ്വനാഥന്‍, പി സുനില്‍ കുമാര്‍, പി വിനീഷ് എന്നിവര്‍ സംസാരിച്ചു.
സ്വാഗത സംഘം ചെയര്‍മാന്‍ ടി പ്രഭാകരന്‍ സ്വാഗതവും സി ശിവദാസന്‍ നന്ദിയും പറഞ്ഞു. ഇ അനീഷ് സെക്രട്ടറിയായി 15 അംഗ ലോക്കല്‍ കമ്മറ്റിയെ സമ്മേളനം ഐകകണ്‌ഠേന തിരഞ്ഞെടുത്തു.