എം.എഡ്. പ്രവേശനം 2024 : തിരുത്തൽ / ലേറ്റ് രജിസ്‌ട്രേഷൻ സൗകര്യം 20 വരെ
എം.എഡ്. പ്രോഗ്രാം പ്രവേശനത്തിന് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അപേക്ഷയിലെ തെറ്റുകള്‍ തിരുത്തുന്നതിനുള്ള (പേര്, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐ.ഡി., ജനന തീയതി, യോഗ്യത സര്‍ട്ടിഫിക്കറ്റിലെ രജിസ്റ്റര്‍ നമ്പര്‍ എന്നിവ ഒഴികെ) സൗകര്യം ഒക്ടോബർ 20 വരെ ലഭ്യമാകും. ഒന്നാം ഓപ്ഷന്‍ ലഭിച്ച് സ്ഥിര പ്രവേശനം നേടിയവർക്കും, ഹയര്‍ ഓപ്ഷന്‍ ക്യാന്‍സല്‍ ചെയ്ത് സ്ഥിരം പ്രവേശനം നേടിയവരും ഒഴികെയുള്ളവര്‍ക്ക് തിരുത്തൽ സൗകര്യം ലഭ്യമാകും. ഒന്ന്, രണ്ട് അലോട്ട്മെന്റുകള്‍ ലഭിച്ച് ഇന്‍ഡക്സ് മാര്‍ക്ക്, വെയിറ്റേജ് മാര്‍ക്ക്, റിസര്‍വേഷന്‍ കാറ്റഗറി, കോളേജ് ഓപ്ഷന്‍ മുതലായവയിലെ തെറ്റുകള്‍ കാരണം പ്രവേശനം നേടാൻ കഴിയാതിരുന്നവര്‍ക്കും എഡിറ്റിംഗ് സൗകര്യം ഉപയോഗിക്കുന്നതിന് വിധേയമായി വെയിറ്റിംങ് റാങ്ക് ലിസ്റ്റിലേക്ക് പരിഗണിക്കുന്നതാണ്. തിരുത്തൽ വരുത്തിയവർ പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് നിര്‍ബന്ധമായും എടുക്കണം.
ലേറ്റ് രജിസ്‌ട്രേഷൻ
ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്തവർക്ക് എസ്.സി. / എസ്.ടി. 700/- രൂപ, മറ്റുള്ളവര്‍ 1140/- രൂപ. ഫീയോടുകൂടി ലെയ്റ്റ് രജിസ്ട്രേഷന്‍ ചെയ്യുന്നതിനുള്ള സൗകര്യം ഒക്ടോബർ 20 വരെ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ ലഭ്യമാകും. ലേറ്റ് രജിസ്ട്രേഷന്‍ ചെയ്തവരെ ഒക്ടോബർ 22 – ന് പ്രസിദ്ധീകരിക്കുന്ന വെയിറ്റിംങ് റാങ്ക് ലിസ്റ്റിലേക്ക് പരിഗണിക്കുന്നതാണ്. ഫോണ്‍ : 0494 2407017, 2407016, 2660600. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ https://admission.uoc.ac.in/ .
പി.ആർ. 1506/2024
സെക്യൂരിറ്റി ഗാർഡ് അഭിമുഖം
കാലിക്കറ്റ് സർവകലാശാലാ പ്രധാന ക്യാമ്പസിലെ സെക്യൂരിറ്റി ഗാർഡ് തസ്തികയിലേക്ക് കരാറടിസ്ഥാനത്തിലുള്ള നിയമനത്തിന് ആഗസ്റ്റ് 24-ലെ വിജ്ഞാപന പ്രകാരം അപേക്ഷിച്ചവരിൽ യോഗ്യരായി കണ്ടെത്തിയവർക്കുള്ള അഭിമുഖം ഒക്ടോബർ 21-ന് സർവകലാശാലാ ഭരണകാര്യാലയത്തിൽ നടക്കും. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ.
പി.ആർ. 1507/2024
പരീക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ (CBCSS) ഇൻഗ്രേറ്റഡ് പി.ജി. ഒന്നാം സെമസ്റ്റർ – എം.എ. പൊളിറ്റിക്സ് ആന്റ് ഇന്റർനാഷണൽ റിലേഷൻസ്, എം.എ. ഇംഗ്ലീഷ് ആന്റ് മീഡിയ സ്റ്റഡീസ്, എം.എ. മലയാളം, എം.എസ് സി. ബോട്ടണി വിത് കംപ്യൂട്ടേഷണൽ ബയോളജി, എം.എസ് സി. സ്റ്റാറ്റിസ്റ്റിക്സ്, എം.എസ് സി. സൈക്കോളജി – (2021 മുതൽ 2024 വരെ പ്രവേശനം) നവംബർ 2024, (2020 പ്രവേശനം) നവംബർ 2023 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്കും ഒൻപതാം സെമസ്റ്റർ – എം.എ. സോഷ്യോളജി, എം.എസ് സി. ബോട്ടണി വിത് കംപ്യൂട്ടേഷണൽ ബയോളജി, എം.എസ് സി. സൈക്കോളജി (2020 പ്രവേശനം മാത്രം) നവംബർ 2024 റഗുലർ പരീക്ഷകൾക്കും പിഴ കൂടാതെ നവംബർ നാല് വരെയും 190/- രൂപ പിഴയോടെ 11 വരെയും അപേക്ഷിക്കാം. ലിങ്ക് ഒക്ടോബർ 21 മുതൽ ലഭ്യമാകും.
പി.ആർ. 1508/2024
പരീക്ഷാഫലം
ഒന്ന്, മൂന്ന് സെമസ്റ്റർ ( CBCSS – 2019 പ്രവേശനം ) എം.എസ് സി. കമ്പ്യൂട്ടർ സയൻസ് സെപ്റ്റംബർ 2023 ഒറ്റത്തവണ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 28 വരെ അപേക്ഷിക്കാം.
ഒന്ന്, മൂന്ന് സെമസ്റ്റർ ( CBCSS 2019 പ്രവേശനം ) എം. എസ് സി. കെമിസ്ട്രി സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 29 വരെ അപേക്ഷിക്കാം.
നാല്, ആറ് സെമസ്റ്റർ ( 2012 സ്‌കീം – 2012 & 2013 പ്രവേശനം ) ബി.ആർക്. സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് നവംബർ രണ്ട് വരെ അപേക്ഷിക്കാം.
പി.ആർ. 1509/2024