കാലിക്കറ്റ് യൂണിവേഴ്സിറ്റി ബിസോൺ വോളിബോൾ : സഫ കോളേജ് പൂക്കാട്ടിരി ജേതാക്കൾ

Copy LinkWhatsAppFacebookTelegramMessengerShare


തിരൂരങ്ങാടി: പി എസ് എം ഒ കോളേജിൽ വെച്ച് നടന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി-സോൺ ഇന്റർ കോളേജിയേറ്റ് പുരുഷ വിഭാഗം വോളിബോൾ ചാമ്പ്യൻഷിപ്പിൽ സഫ കോളേജ് പൂക്കാട്ടിരി ചാമ്പ്യന്മാരായി. നിലവിലെ ചാമ്പ്യൻമാരായ
ഇ.എം.ഇ.എ കോളേജ് കൊണ്ടോട്ടിയെ ഫൈനലിൽ അട്ടിമറിച്ചാണ് സഫ കോളേജ് കിരീടം നേടിയത്.

45 കോളേജുകൾ പങ്കെടുത്ത ചാമ്പ്യൻഷിപ്പിൽ സെന്റർ ഫോർ ഫിസിക്കൽ എജുക്കേഷൻ കാലിക്കറ്റ് യൂണിവേഴ്സിറ്റി മൂന്നാം സ്ഥാനവും ആതിഥേയരായ പിഎസ്എംഒ കോളേജ് നാലാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് പിഎസ്എംഒ കോളേജ് മാനേജർ എം. കെ ബാവ ട്രോഫികൾ വിതരണം ചെയ്തു.

കോളേജ് പ്രിൻസിപ്പാൾ ഡോ. അസീസ് കെ, കോളേജ് അലൂമിനി അസോസിയേഷൻ സെക്രട്ടറി കെ ടി മുഹമ്മദ് ഷാജു, ബി- സോൺ കൺവീനർ ക്യാപ്റ്റൻ ഷുക്കൂർ ഇല്ലത്ത്, കോളേജ് കായിക വകുപ്പ് മേധാവി അനീസ് അഹമ്മദ്,ഡോ. രാജു എ, ബാവ വലിയോറ, ഷാഫി ഒള്ളക്കൻ, യാസിർ കെ, കോളേജ് ചെയർമാൻ ഷാമിൽ എന്നിവർ സംസാരിച്ചു. ചാമ്പ്യൻഷിപ്പ് ജോയിൻ കൺവീനർ ഡോ. ഷബീർ വി പി ചടങ്ങിന് നന്ദി പറഞ്ഞു.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!