തിരൂര്‍ – കടലുണ്ടി റോഡില്‍ ഗതാഗത നിയന്ത്രണം

തിരൂര്‍ – കടലുണ്ടി റോഡില്‍ ബി.എം, ബിസി പ്രവൃത്തികള്‍ പുനരാരംഭിക്കുന്നതിനാല്‍ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം നാളെ ( 16.11.2024 ) മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നതു വരെ പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നതായി പരപ്പനങ്ങാടി നിരത്ത് വിഭാഗം എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ചേളാരിയില്‍ നിന്നും തിരൂര്‍ ഭാഗത്തേക്കും തിരിച്ചും പോകേണ്ട വാഹനങ്ങള്‍ കൂട്ടുമുച്ചിയില്‍ നിന്നും തയ്യിലപ്പടി – ഇരുമ്പോത്തിങ്ങല്‍ പരപ്പനങ്ങാടി – പാറക്കടവ് റോഡ് വഴി പരപ്പനങ്ങാടി – അരീക്കോട് റോഡില്‍ പുത്തരിക്കലില്‍ പ്രവേശിച്ച് പരപ്പനങ്ങാടി റെയില്‍വേ ഓവര്‍ ബ്രിഡ്ജ് വഴിയും, കടലുണ്ടിയില്‍ നിന്നും തിരൂര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കോട്ടക്കടവ് ബ്രിഡ്ജ് അപ്രോച്ച് റോഡ് വഴി അത്താണിക്കലില്‍ വന്ന്, ഇരുമ്പോത്തിങ്ങല്‍ – കൂട്ടുമുച്ചി – അത്താണിക്കല്‍ റോഡ് വഴി കൂട്ടുമൂച്ചിയില്‍ നിന്നും തയ്യിലപ്പടി – ഇരുമ്പോത്തിങ്ങല്‍ റോഡ്, പരപ്പനങ്ങാടി – പാറക്കടവ് റോഡ് വഴി പരപ്പനങ്ങാടി – അരീക്കോട് റോഡില്‍ പുത്തരിക്കലില്‍ പ്രവേശിച്ച് പരപ്പനങ്ങാടി റെയില്‍വേ ഓവര്‍ ബ്രിഡ്ജ് വഴിയും, തിരിഞ്ഞു പോകേണ്ടതാണ്. ടി റോഡില്‍ ഗതാഗത നിയന്ത്രണം ഉള്ളതിനാല്‍ ഹെവി വാഹനങ്ങള്‍ നാഷണല്‍ ഹൈവേ വഴി തിരിഞ്ഞ് പോകേണ്ടതാണ്. കാല്‍നട യാത്രക്കാരും, വാഹനത്തില്‍ യാത്ര ചെയ്യുന്നവരും കരുതലോടെ സഞ്ചരിക്കണമെന്നും പ്രവൃത്തിയുമായി സഹകരിക്കണമെന്നും എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

error: Content is protected !!