ദേശീയ മനുഷ്യാവകാശ സംഘടന മലപ്പുറം ജില്ലാ കമ്മിറ്റി പുനസംഘടിപ്പിച്ചു

തിരൂരങ്ങാടി: ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണല്‍ ഫോറം ഫോര്‍ പീപ്പിള്‍സ് റൈറ്റ്‌സിന്റെ മലപ്പുറം ജില്ലാ കമ്മറ്റി പുനഃസംഘടിപ്പിച്ചു. പുതിയ ഭാരവാഹികളായി അബ്ദുല്‍ റഹീം പൂക്കത്ത് (പ്രസിഡന്റ്) റഷീദ് തലക്കടത്തൂര്‍, അജിത് മേനോന്‍ (വൈസ്.പ്രസി.) മുസ്തഫ ഹാജി പുത്തന്‍തെരു (ജന. സെക്രട്ടറി) അലി പൊന്നാനി, ജെ.എ. ബീന, ജയദേവന്‍ നിലമ്പൂര്‍ (സെക്രട്ടറിമാര്‍) ബാവ ക്ലാരി (ട്രഷറര്‍)എന്നിവര്‍ ചുമതലയേറ്റു.

യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് മനാഫ് താനൂര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി എ.പി.അബ്ദുള്‍ സമദ്, മജീദ് മൊല്ലഞ്ചേരി, പി.എ.ഗഫൂര്‍ താനൂര്‍, എം.സി.അറഫാത്ത് പാറപ്പുറം, നിയാസ് അഞ്ചപ്പുര, ബിന്ദു അച്ചമ്പാട്ട്, സുലൈഖ സലാം സംസാരിച്ചു. വര്‍ദ്ധിച്ചു വരുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ നാഷണല്‍ തലത്തില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്ന സംഘടനയാണ് എന്‍.എഫ്.പി.ആര്‍.

തിരൂരങ്ങാടി താലൂക്ക് കമ്മറ്റി ഭാരവാഹികളായി എം.സി.അറഫാത്ത് പാറപ്പുറം (പ്രസിഡന്റ് ) ബിന്ദു അച്ചമ്പാട്ട് ജ്രന.സെക്ര) എന്നിവരെയും തെരഞ്ഞെടുത്തു.

യോഗത്തില്‍ പ്രളയബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ധനസഹായം തിരികെ വാങ്ങാനുള്ള സര്‍ക്കാര്‍ നടപടിക്കെതിരെ പ്രമേയം പാസാക്കി.

error: Content is protected !!