തിരൂരങ്ങാടി: കൊടിഞ്ഞി എം.എ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് പുതുതായി നിര്‍മ്മിച്ച കെട്ടിടം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രസ്തുത കെട്ടിടത്തില്‍ ആരംഭിച്ച സ്വിമ്മിങ്പൂളിന്റെ ഉദ്ഘാടനം കെ.പി.എ മജീദ് എം.എല്‍.എ നിര്‍വഹിച്ചു. സ്‌കൂള്‍ വര്‍ക്കിങ് പ്രസിഡണ്ട് പാട്ടശ്ശേരി കോമുകുട്ടി ഹാജി അധ്യക്ഷനായി. സിദ്ദീഖ് പനക്കല്‍ മെമന്റോ വിതരണം ചെയ്തു.
മുന്‍ മന്ത്രി പി.കെ അബ്ദുറബ്ബ്, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍.വി മൂസക്കുട്ടി, സ്‌കൂള്‍ ജനറല്‍ സെക്രട്ടറി പത്തൂര്‍ സാഹിബ് ഹാജി, മഹല്ല് സെക്രട്ടറി പത്തൂര്‍ മൊയ്തീന്‍ ഹാജി, കൊടിഞ്ഞിപ്പള്ളി മുദരിസ് മുഹമ്മദലി ബാഖവി, ഖത്തീബ് അലി അക്ബര്‍ ഇംദാദി, പി.ടി.എ പ്രസിഡണ്ട് ശരീഫ് പാട്ടശ്ശേരി, വാര്‍ഡ് മെമ്പര്‍ സൈതലവി ഊര്‍പ്പായി, സി അബൂബക്കര്‍ ഹാജി, മുജീബ് പനക്കല്‍, പ്രഥമാധ്യാപകന്‍ നജീബ് മാസ്റ്റര്‍, ഫൈസല്‍ തേറാമ്പില്‍ എന്നിവര്‍ സംസാരിച്ചു.