Wednesday, February 18

നിലമ്പൂരില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ സ്ത്രീ കാട്ടന ആക്രമണത്തില്‍ മരിച്ചു

നിലമ്പൂര്‍ : മൂത്തേടത്ത് കാട്ടാന ആക്രമണത്തില്‍ ഒരു സ്ത്രീ മരിച്ചു. ഉച്ചക്കുളം ഊരിലെ സരോജിനി (നീലി) ആണ് മരിച്ചത്. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോകന്നതിനിടെയായിരുന്നു കാട്ടാന ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റാണ് മരണം. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവമുണ്ടായത്. നീലിയെ നിലമ്പൂര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. നിലമ്പൂര്‍ നിയോജക മണ്ധലത്തിലെ മൂത്തേടത്ത് എന്ന പഞ്ചായത്ത് കാടുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശത്താണ്. വന്യമൃഗ ഭീഷണി നേരിടുന്ന സ്ഥലമാണെന്നാണ് വിവരം. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടത്.

error: Content is protected !!