
തിരൂരങ്ങാടി : നഗരസഭ 2024-25 വാര്‍ഷിക പദ്ധതിയില്‍ മുട്ടക്കോഴി വിതരണം തുടങ്ങി. ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സുലൈഖ കാലൊടി ഉദ്ഘാടനം ചെയ്തു. 1,2,3,4,5,6,35,36,37,38,39 എന്നീ ഡിവിഷനുകളിലെ ഗുണഭോക്താക്കള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ നല്‍കിയത്. മറ്റു ഡിവിഷനുകള്‍ക്ക് രണ്ടും മൂന്നും ഘട്ടങ്ങളായി നല്‍കും. 1600 ഓളം ഗുണഭോക്താക്കള്‍ക്ക് 5 കോഴികള്‍ വീതമാണ് നല്‍കുന്നത്.
വികസന കാര്യ ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ അധ്യക്ഷത വഹിച്ചു, സി, പി, ഇസ്മായില്‍, സോന രതീഷ്, സി, പി സുഹ്‌റാബി, ഡോ.തസ്ലീന, മുസ്ഥഫ പാലാത്ത്, സി, റസാഖ് ഹാജി, പി, കെ, അസീസ്, സി, എം, അലി,സമീന മൂഴിക്കല്‍, ജയശ്രീ, ഉഷതയ്യില്‍, ഷാഹിന തിരുനിലത്ത്, സാജിദ അത്തക്കകത്ത്, സുമേഷ്, നേതൃത്വം നല്‍കി.