മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്റർ തൊഴിൽ മേള 27ന്

മലപ്പുറം : ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 27ന് രാവിലെ പത്ത് മുതൽ മലപ്പുറം എംപ്ലോയബിലിറ്റി സെന്ററിൽ തൊഴിൽ മേള സംഘടിപ്പിക്കും. നാലോളം കമ്പനികൾ പങ്കെടുക്കുന്ന മേളയിൽ ഡ്രൈവർ, സോഫ്റ്റ്‌വെയർ ഡവലപ്പർ, കരിയർ അഡ്‌വൈസർ, പൈതൺ ഡവലപ്പർ, ഗ്രാഫിക് ഡിസൈനർ, വീഡിയോ എഡിറ്റർ, അക്കൗണ്ടന്റ്, ടെലി കോളർ എന്നീ തസ്തികകളടക്കം 200 ഓളം ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും യോഗ്യതാ സർട്ടിഫിക്കറ്റുകളും സഹിതം ഹാജരാവണം. പങ്കെടുക്കുന്നവർക്ക് സ്പോട്ട് രജിസ്ട്രേഷൻ സൗകര്യം ഉണ്ടായിരിക്കും. ഫോൺ: 0483 2734737, 8078 428 570.

error: Content is protected !!