കൃഷിയിടത്തിലെ സെപ്റ്റിക് ടാങ്കില്‍ കാട്ടാന ചരിഞ്ഞ നിലയില്‍ ; കസേര കൊമ്പന്റെ ശരീരത്തില്‍ വെടിയുണ്ട ; അന്വേഷണം ആരംഭിച്ച് വനം വകുപ്പ്

മലപ്പുറം : മുത്തേടത്തെ കൃഷിയിടത്തിലെ സെപ്റ്റിക് ടാങ്കില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. കാട്ടാന ചരിഞ്ഞത് വെടിയേറ്റന്ന് നിഗമനം. ആനയുടെ ശരീരത്തില്‍ നിന്നും വെടിയുണ്ട കണ്ടെത്തി. പോസ്റ്റുമോര്‍ട്ടത്തിലാണ് വെടിയുണ്ട കിട്ടിയത്. വനം വകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. വെടിയുണ്ട ബാലസ്റ്റിക് പരിശോധനക്ക് അയക്കും.

കരുളായി റേഞ്ചിലെ പടുക്ക വനാതിര്‍ത്തിയോടു ചേര്‍ന്നു കാരപ്പുറം ചോളമുണ്ടയില്‍ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ സെപ്റ്റിക് ടാങ്കില്‍ ഇന്നലെ രാവിലെയാണ് കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടത്. ഇന്നലെ പുലര്‍ച്ചെ 4.30ന് ആണു നാട്ടുകാര്‍ ഇതുകണ്ട് വനപാലകരെ അറിയിച്ചത്. ആനയുടെ മുതുകിലും ശരീരത്തിലെ പലയിടങ്ങളിലും വ്രണമുള്ള നിലയിലായിരുന്നു.

കഴിഞ്ഞ ഒരു മാസത്തോളമായി കരുളായി പാലാങ്കര പാലത്തിനു സമീപവും പാലങ്കര, നരാങ്ങാപ്പൊട്ടി, താനിപ്പൊട്ടി, ബാലംകുളം, ചീനിക്കുന്ന്, കല്‍ക്കുളം തുടങ്ങിയ ജനവാസ കേന്ദ്രങ്ങളിലുമായിരുന്നു ആനയുണ്ടായിരുന്നത്. ആനയുടെ നീണ്ടുവളഞ്ഞ കൊമ്പുകള്‍ കസേര പോലെ തോന്നിപ്പിക്കുന്നതിനാലാണു നാട്ടുകാര്‍ കസേരക്കൊമ്പന്‍ എന്നു പേരിട്ടത്. പ്രദേശത്ത് പതിവായി കാണപ്പെടുന്ന കാട്ടാനയാണ് ചരിഞ്ഞത്. പ്രദേശത്ത് ജനങ്ങള്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഈ ആന ഇതേവരെ സൃഷ്ടിച്ചിരുന്നില്ല. സ്വകാര്യ വ്യക്തി തന്റെ കൃഷിയിടത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഉപയോഗിക്കാനായി നിര്‍മ്മിച്ച ശുചിമുറിയുടെ ഭാഗമായ നാലടി വീതിയുള്ള സെപ്റ്റിക് ടാങ്കിലാണ് ആന വീണ് മരിച്ചത്.

error: Content is protected !!