പെരുമ്പടപ്പ് കുണ്ടുച്ചിറയിലെ വീട്ടിൽനിന്ന് സ്ഫോടക വസ്തുവുമായി വീട്ടുടമ അറസ്റ്റിൽ. പാലപ്പെട്ടി കുണ്ടുച്ചിറ വഴങ്ങിൽ ഗണേശനെ (30) ആണ് ജലറ്റിൻ സ്റ്റിക്, ഡിറ്റനേറ്റർ എന്നിവയുമായി പെരുമ്പടപ്പ് പൊലീസ് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് പെരുമ്പടപ്പ് സിഐ പി.എം.വിമോദും സംഘവും വീട് പരിശോധിച്ചപ്പോഴാണ് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്.
ഗണേശൻ
ഇടുക്കിയിൽനിന്നാണ് ഇവ കൊണ്ടുവന്നതെന്ന് പൊലീസ് പറഞ്ഞു. കൊല്ലം എഴുകോൺ സ്വദേശിയായ ഗണേശൻ 9 വർഷം മുൻപാണ് കുണ്ടുച്ചിറയിലെ ഭാര്യ വീട്ടിലെത്തിയത്. മത്സ്യം പിടിക്കുന്നതിനാണ് സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചതെന്നാണു പ്രതി പൊലീസിനു നൽകിയ മൊഴി.