ടെറ്റനസ് ബാധിച്ചു വിദ്യാർത്ഥി മരിച്ചു

തിരൂരങ്ങാടി ചുള്ളിപ്പാറ സ്വദേശി ചിങ്കാര മെഹബൂബിന്റെ മകൻ സൈനുൽ ആബിദ് (12) ടെറ്റനസ് ബാധിച്ച് മരിച്ചു.

രണ്ടാഴ്ച്ചയായി കോഴിക്കോട്‌ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു. തിരുരങ്ങാടി
ഒ യു പി സ്കൂൾ, ചുള്ളിപ്പാറ ഖിദ്മത്തുൽ ഇസ്ലാം മദ്രസ്സ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്. മാതാവ് ഹന്നത്ത്. സഹോദരങ്ങൾ ഫാത്തിമ മെഹബിൻ, മാസിൻ.

error: Content is protected !!