കെവി റാബിയ നിശ്ചയദാര്‍ഢ്യത്തിന്റെയും കരുത്തിന്റെയും പ്രതീകം : സാദിഖലി ശിഹാബ് തങ്ങള്‍

മലപ്പുറം : വെല്ലുവിളികളെ അതിജീവിച്ച് നിരവധി പേര്‍ക്ക് അക്ഷര വെളിച്ചം പകര്‍ന്നു നല്‍കിയ സാക്ഷരത പ്രവര്‍ത്തക പത്മശ്രീ കെവി റാബിയയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാധിഖലി ശിഹാബ് തങ്ങള്‍. നിശ്ചയദാര്‍ഢ്യത്തിന്റെയും കരുത്തിന്റെയും പ്രതീകമായിരുന്നു കെവി റാബിയ എന്ന് അദ്ദേഹം അനുസ്മരിച്ചു.

അനേകര്‍ക്ക് അക്ഷര വെളിച്ചം പകര്‍ന്നുനല്‍കിയാണ് അവര്‍ വിടവാങ്ങിയിരിക്കുന്നത്. ചെറിയ പ്രായത്തില്‍ തന്നെ ബാധിച്ച പോളിയോയും പിന്നീട് അര്‍ബുദവും അവരെ തളര്‍ത്തിയിരുത്തിയിരുന്നില്ല. പ്രതീക്ഷയറ്റുപോകാതെ നാട്ടില്‍ അക്ഷര വിപ്ലവം സാധ്യമാക്കി. വീല്‍ചെയറിലിരുന്ന് അവര്‍ എഴുതാനും വായിക്കാനുമറിയാത്ത ഒരു സമൂഹത്തെ അറിവിന്റെ പൂന്തോപ്പിലേക്ക് നടത്തിച്ചുവെന്നും അദ്ദേഹം അനുസ്മരിച്ചു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം തന്റെ അനുശോചനം രേഖപ്പെടുത്തിയത്.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;

പദ്മശ്രീ കെ.വി റാബിയ അവരുടെ നിയോഗം പൂര്‍ത്തിയാക്കി നാഥനിലേക്ക് മടങ്ങിയിരിക്കുന്നു. നിശ്ചയദാര്‍ഢ്യത്തിന്റെയും കരുത്തിന്റെയും പ്രതീകമായിരുന്നു അവര്‍ അനേകര്‍ക്ക് അക്ഷര വെളിച്ചം പകര്‍ന്നുനല്‍കിയാണ് വിടവാങ്ങിയിരിക്കുന്നത്.
ചെറിയ പ്രായത്തില്‍ തന്നെ ബാധിച്ച പോളിയോയും പിന്നീട് അര്‍ബുദവും അവരെ തളര്‍ത്തിയിരുത്തിയിരുന്നില്ല. പ്രതീക്ഷയറ്റുപോകാതെ നാട്ടില്‍ അക്ഷര വിപ്ലവം സാധ്യമാക്കി. വീല്‍ചെയറിലിരുന്ന് അവര്‍ എഴുതാനും വായിക്കാനുമറിയാത്ത ഒരു സമൂഹത്തെ അറിവിന്റെ പൂന്തോപ്പിലേക്ക് നടത്തിച്ചു.
യു.എനും രാജ്യവും അവരുടെ പ്രവര്‍ത്തനങ്ങളെ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു. കേരളം സാക്ഷര സംസ്ഥാനമായതില്‍ അവരുടെ പ്രയത്നങ്ങളുമുണ്ടായിരുന്നു. സര്‍വ്വശക്തന്‍ അവരുടെ പരലോക ജീവിതത്തിലും വിജയം നല്‍കട്ടെ.

error: Content is protected !!