
മലപ്പുറം : പാണക്കാട് ചാമക്കയം പാർക്കിൽ നഗരസഭ നിർമ്മിച്ച ഓപ്പൺ ജിം പൊതുജനങ്ങൾക്ക് തുറന്നു നൽകി. പ്രഭാത സവാരിക്കും സായാഹ്നത്തിനും ഒട്ടേറെപേർ എത്തുന്ന ചാമക്കയം പുഴയോര പാർക്കിലെ ജിം ആണു തുറന്നത്. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘടനം ചെയ്തു.
സ്ഥിരസമിതി അധ്യക്ഷ മറിയുമ്മ ശരീഫ് കോണോത്തൊടി അധ്യക്ഷത വഹിച്ചു. നഗരസഭാധ്യക്ഷൻ മുജീബ് കാടേരി, വാർഡംഗങ്ങളായ മഹ്‌മൂദ് കോതേങ്ങൽ, ഇ.പി സൽമ, ഡിവൈഎസ്പി എം.മുഹമ്മദ് ഹനീഫ , പി.കെ.അസ്ലു എന്നിവർ പ്രസംഗിച്ചു.