Wednesday, October 22

പുഴയല്ല റോഡാണിത് : എ. ആർ നഗറിനും കൊളപ്പുറത്തിനുമിടയിൽ റോഡ് പുഴയായി

വേങ്ങര : അരീക്കോട് – പരപ്പനങ്ങാടി സംസ്ഥാന പാതയിൽ എ. ആർ നഗറിനും കൊളപ്പുറത്തിനുമിടയിൽ റോഡിൽ വെള്ളക്കെട്ട്. എ. ആർ നഗറിൽ ഫസലിയ റോഡ് കഴിഞ്ഞ കഴിഞ്ഞ ഉടനെയുള്ള വളവിലാണ് റോഡിൽ നിന്നും വെള്ളം ഒഴിഞ്ഞു പോവാനാവാതെ ഒരാടിയോളം ഉയരത്തിൽ വെള്ളം കെട്ടി നിൽക്കുന്നത് . ഓട്ടോ റിക്ഷ ഉൾപ്പെടെയുള്ള ചെറുവാഹനങ്ങൾ ഇത് മൂലം ബുദ്ധിമുട്ടിലായി. നേരത്തെ വെള്ളം ഒഴുകിപ്പോയിരുന്ന ചാനലുകൾ സ്വകാര്യ വ്യക്തികൾ അടച്ചതാണ് റോഡിൽ നിന്നും വെള്ളം ഒഴുകിപ്പോവാതെ കെട്ടി നിൽക്കാൻ കാരണമായതെന്നു നാട്ടുകാർ പറയുന്നു. റോഡിലെ വെള്ളം കിഴക്ക് വശത്തേക്ക് ഒഴുക്കി വിട്ടാൽ മാത്രമേ വെള്ളക്കെട്ട് ഒഴിവാക്കാനാവൂ

error: Content is protected !!