പരീക്ഷാ കേന്ദ്രത്തിൽ മാറ്റം ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

ഫോറൻസിക് സയൻസ് പഠനവകുപ്പിൽ വാക് – ഇൻ – ഇന്റർവ്യൂ

കേരളാ പോലീസ് അക്കാദമിയിലുള്ള (തൃശ്ശൂർ) കാലിക്കറ്റ് സർവകലാശാലാ ഫോറൻസിക് സയൻസ് പഠനവകുപ്പിൽ സൈബർ സെക്യൂരിറ്റി ആന്റ് ഡിജിറ്റൽ ഫോറൻസിക്സ് ഇലക്ടീവ് പേപ്പറുകൾ കൈകാര്യം ചെയ്യുന്ന അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ ഒരൊഴവുണ്ട്. മണിക്കൂർവേതനാടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത : 1. എം.എസ് സി. ഫോറൻസിക് സയൻസ് (സൈബർ സെക്യൂറിറ്റിയിലും ഡിജിറ്റൽ ഫോറൻസിക്സിലുമുള്ള സ്പെഷ്യലൈ സേഷൻ) / എം.സി.എ. / എം.ടെക്. കമ്പ്യൂട്ടർ സയൻസ് ആന്റ് എഞ്ചിനീയറിങ്, എം.എസ് സി. കമ്പ്യൂട്ടർ സയൻസ് (സൈബർ ഫോറൻസിക്സ് ആന്റ് ഇൻഫോർമേഷൻ സെക്യൂരിറ്റി / സൈബർ സെക്യൂരിറ്റി / ഇൻഫോർമേഷൻ സെക്യൂരിറ്റി / നെറ്റ്‌വർക്ക് ആന്റ് ഇൻഫോർമേഷൻ സെക്യൂരിറ്റിയിലുള്ള സ്പെഷ്യലൈസേഷൻ) / തത്തുല്യം. മേൽ പരാമർശിച്ച യോഗ്യതയുള്ളവരുടെ അഭാവത്തിൽ 55 ശതമാനം മാർക്കോടുകൂടിയ എം.സി.എ. / എം.ടെക്. കമ്പ്യൂട്ടർ സയൻസ് ആന്റ് എഞ്ചിനീയറിങ്, എം.എസ് സി. കമ്പ്യൂട്ടർ സയൻസ് / തത്തുല്യമുള്ളവരെ പരിഗണിക്കും. 2. ഫോറൻസിക് സയൻസിലോ അനുബന്ധ വിഷയത്തിലോഉള്ള നെറ്റ് / പി.എച്ച്.ഡി.. ഉയർന്ന പ്രായപരിധി 65 വയസ്. യോഗ്യരായവർ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ഒരുസെറ്റ് പകർപ്പും സഹിതം കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസിലെ ലൈഫ് സയൻസ് പഠനവകുപ്പിൽ ജൂൺ 13-ന് രാവിലെ 10.30 മണിക്ക് വാക് – ഇൻ – ഇന്റർവ്യൂവിന് ഹാജരാകണം. വിശദമായ വിജ്ഞാപനം സർവകലാശാലാ വെബ്‌സൈറ്റിൽ https://www.uoc.ac.in/ . 

പി.ആർ. 652/2025

എജ്യുക്കേഷൻ പഠനവകുപ്പിൽ വാക് – ഇൻ – ഇന്റർവ്യൂ

കാലിക്കറ്റ് സർവകലാശാലാ എജ്യുക്കേഷൻ പഠനവകുപ്പിൽ മണിക്കൂർവേതനാടിസ്ഥാനത്തിലുള്ള രണ്ട് അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലേക്ക് ജൂൺ പത്തിന് രാവിലെ 10.30 മണിക്ക് വാക് – ഇൻ – ഇന്റർവ്യൂ നടത്തും. യോഗ്യരായവർ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും അതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം പഠനവകുപ്പിൽ ഹാജരാകണം. ഫോൺ: 9447539069

പി.ആർ. 653/2025

പരീക്ഷാ കേന്ദ്രത്തിൽ മാറ്റം

ജൂൺ പത്തിന് ആരംഭിക്കുന്ന വിദൂര വിഭാഗം നാലാം സെമസ്റ്റർ ( CBCSS ) ബി.കോം., ബി.ബി.എ. ഏപ്രിൽ 2025 സപ്ലിമെന്ററി പരീക്ഷക്ക് ഗവ. കോളേജ് മടപ്പള്ളി പരീക്ഷാ കേന്ദ്രമായി രജിസ്റ്റർ ചെയ്തവരുടെ പരീക്ഷാ കേന്ദ്രത്തിൽ മാറ്റമുണ്ട്. പരീക്ഷാർഥികൾ ഹാൾടിക്കറ്റിൽ രേഖപ്പെടുത്തിയ പരീക്ഷാ കേന്ദ്രത്തിൽ ഹാജരാവേണ്ടതാണ്.

പി.ആർ. 654/2025

പരീക്ഷ

പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ട്രാൻസിലേഷൻ ആന്റ് സെക്രട്ടേറിയൽ പ്രാക്ടീസ് ഇൻ ഹിന്ദി (2024 പ്രവേശനം) ജനുവരി 2025 പരീക്ഷ ജൂലൈ ഒന്നിന് തുടങ്ങും. കേന്ദ്രം : ഹിന്ദി പഠനവകുപ്പ്, സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

പി.ആർ. 655/2025

error: Content is protected !!