പ്രഥമ ഹരിതശ്രീ അവാർഡ് കെ പി ഷാനിയാസ് മാസ്റ്ററിന്

പൂക്കിപ്പറമ്പ്: കെ എച്ച് എം എച്ച് എസ് സ്കൂൾ ജൂനിയർ റെഡ് ക്രോസ് ഏർപ്പെടുത്തിയ മികച്ച പരിസ്ഥിതി പ്രവർത്തനത്തിനുള്ള പ്രഥമ ഹരിതശ്രീ അവാർഡ് കെ പി ഷാനിയാസ് മാസ്റ്റർ അർഹനായി. ഹരിതശ്രീ അവാർഡ് സമർപ്പണവും ഹരിത സംഗമവും പ്രഥമധ്യാപകൻ സജിത് കെ മേനോനിന്റെ അധ്യക്ഷതയിൽ ഇ കെ അബ്ദുറസാഖ് ഹാജി ഉദ്ഘാടനം ചെയ്തു. മികച്ച പരിസ്ഥിതി പ്രവർത്തനത്തിനുള്ള പ്രഥമ ഹരിതശ്രീ അവാർഡ് കെ പി ഷാനിയാസ് മാസ്റ്റർ ഇ കെ അബ്ദുറസാഖ് ഹാജിയിൽ നിന്നും ഏറ്റുവാങ്ങി.

മുഹമ്മദ്‌ ബഷീർ, എ പി മുസ്തഫ, കെ പി ഷാനിയാസ്, പി ഇഖ്ബാൽ, ബഷീർ അഹമ്മദ്, ടി മുഹമ്മദ്‌, പി റാഷിദ്‌, സാജിത, ഫാത്തിമത്ത് ഹാഫില എന്നിവർ പ്രസംഗിച്ചു. എം പി സുഹൈൽ സ്വാഗതവും മർജാനുൽ ഫാരിസ് നന്ദിയും പറഞ്ഞു.

error: Content is protected !!