അദീബ് – ഇ – ഫാസിൽ പ്രിലിമിനറി ഹാൾടിക്കറ്റ് ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

സർവകലാശാലയിൽ അന്താരാഷ്ട്ര യോഗാ ദിനാചരണം

അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഭാഗമായി കാലിക്കറ്റ് സർവകലാശാല ജൂൺ 21-ന് യോഗാ ദിനാചരണം സംഘടിപ്പിക്കും. സർവകലാശാലാ സി.എച്ച്. മുഹമ്മദ് കോയ സിന്തറ്റിക് സ്റ്റേഡിയത്തിൽ രാവിലെ ഏഴ് മണിക്കാണ് പരിപാടി. യോഗാപ്രദർശനത്തിൽ വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ, രജിസ്ട്രാർ ഡോ. ഡിനോജ് സെബാസ്റ്റ്യൻ, കായിക പഠനവകുപ്പ് മേധാവി ഡോ. വി.പി. സക്കീർ ഹുസൈൻ, മറ്റ് അധ്യാപകർ, അനധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുക്കും.

പി.ആർ. 704/2025

ഐ.ടി.എസ്.ആറിൽ ബിരുദ പ്രവേശനം : ജൂൺ 21 വരെ അപേക്ഷിക്കാം

വയനാട് ചെതലയത്തുള്ള കാലിക്കറ്റ് സർവകലാശാലാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബൽ സ്റ്റഡീസ് ആൻ്റ് റിസർച്ചിൽ നാലുവർഷ ബിരുദ പ്രോഗ്രാമുകളിലേക്ക് പട്ടികവർഗ വിദ്യാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ബി.എ. സോഷ്യോളജി, ബി.കോം. ഹോണേഴ്‌സ് എന്നീ പ്രോഗ്രാമുകളാണുള്ളത്. ആകെ സീറ്റ് 65. അപേക്ഷകർ പ്ലസ്‌ടു പാസായിരിക്കണം. അപേക്ഷാ ഫോറം ഐ.ടി.എസ്.ആർ. ഓഫീസിലും സർവകലാശാലാ വെബ്സൈറ്റിലും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ ജൂൺ 21 വരെ ഡയറക്ടർ, ഐ.ടി.എസ്.ആർ., ചെതലയം പി.ഒ., സുൽത്താൻ ബത്തേരി, വയനാട്, പിൻ: 673592 എന്ന വിലാസത്തിൽ സ്വീകരിക്കും. ഫോൺ : 9645598986, 8879325457, 9744013474, 9048607115.

പി.ആർ. 705/2025

സർവകലാശാലാ ക്യാമ്പസിലെ സി.സി.എസ്.ഐ.ടിയിൽ ഗസ്റ്റ് അധ്യാപക നിയമനം

കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസിൽ പ്രവർത്തിക്കുന്ന സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്നോളജിയിൽ 2025 – 26 അധ്യയന വർഷത്തേക്ക് എം.സി.എ. (ഈവനിംഗ്), ബി.എസ്.സി. എ.ഐ. ഹോണേഴ്‌സ് എന്നീ കോഴ്സുകളുടെ വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിന് മണിക്കൂർവേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. യോഗ്യത : അതത് വിഷയങ്ങളിലുള്ള ബിരുദാനന്തര ബിരുദവും നെറ്റും. പ്രസ്തുത വിഷയങ്ങളിൽ പി.എച്ച്.ഡിയുള്ളവർക്ക് മുൻഗണന നൽകും. മേല്പറഞ്ഞ ഉദ്യോഗാർഥികളുടെ അഭാവത്തിൽ നെറ്റ് ഇല്ലാത്തവരെയും പരിഗണിക്കും. വിഷയം, അഭിമുഖം നടക്കുന്ന തീയതി, സമയം എന്നിവ ബ്രാക്കറ്റിൽ : ഇൻട്രൊഡക്ഷൻ ടു ഗ്രാഫിക് ഡിസൈൻ ആന്റ് അനിമേഷൻ, ഡിസൈൻ ആന്റ് അനാലിസിസ് ഓഫ് അൽഗോരിതം, പ്രോഗ്രാം ഇൻ ജാവ, ഡിസ്ക്രീറ്റ് മാത്തമാറ്റിക്കൽ സ്ട്രക്ച്ചർ, അഡ്വാൻസ്ഡ് ഡി.ബി.എം.എസ്., പ്രാക്ടിക്കൽ 1, ജാവ ആന്റ് ഡി.ബി.എം.എസ്. ( ജൂൺ 25, രാവിലെ 10 മണി), മലയാളം (ജൂൺ 26, ഉച്ചക്ക് രണ്ട് മണി), അറബിക്, മാത്തമാറ്റിക്സ് (ജൂൺ 27, രാവിലെ 10 മണി), ഹിന്ദി (ജൂൺ 30, രാവിലെ 10 മണി), സ്റ്റാറ്റിസ്റ്റിക്‌സ്, ഇംഗ്ലീഷ് (ജൂലൈ ഒന്ന് രാവിലെ 10 മണി). കേന്ദ്രം : സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്നോളജി, കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസ്.

പി.ആർ. 706/2025

അദീബ് – ഇ – ഫാസിൽ പ്രിലിമിനറി ഹാൾടിക്കറ്റ്

ജൂൺ 23-ന് ആരംഭിക്കുന്ന അദീബ് – ഇ – ഫാസിൽ പ്രിലിമിനറി ഒന്നാം വർഷ റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഹാൾടിക്കറ്റ് ജൂൺ 20 മുതൽ സർവകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാകും.

പി.ആർ. 707/2025

വൈവ

വിദൂര വിഭാഗം നാലാം സെമസ്റ്റർ ( CBCSS – CDOE ) എം.എ. സോഷ്യോളജി ഏപ്രിൽ 2025 സപ്ലിമെന്ററി വൈവ ജൂൺ 20, 23 തീയതികളിൽ നടക്കും. കേന്ദ്രം : സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് കോഴിക്കോട്.

വിദൂര വിഭാഗം നാലാം സെമസ്റ്റർ ( SDE – CBCSS ) എം.എ. പൊളിറ്റിക്കൽ സയൻസ് ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി വൈവ ജൂൺ 26, 27, 30, ജൂലൈ ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ നടക്കും. കേന്ദ്രം : കാലിക്കറ്റ് സർവകലാശാലാ പൊളിറ്റിക്കൽ സയൻസ് പഠനവകുപ്പ് സെമിനാർ ഹാൾ. വിശദമായ ഷെഡ്യൂൾ വെബ്സൈറ്റിൽ.

പി.ആർ. 708/2025

പ്രാക്ടിക്കൽ പരീക്ഷയും വൈവയും

വിദൂര വിഭാഗം നാലാം സെമസ്റ്റർ ( CBCSS – SDE [ CDOE ] ) എം.എ. അറബിക് ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പ്രാക്ടിക്കൽ പരീക്ഷയും വൈവയും ജൂൺ 25 മുതൽ ജൂലൈ രണ്ടു വരെയുള്ള തീയതികളിലായി നടക്കും. കേന്ദ്രം : പി.എസ്.എം.ഒ. കോളേജ് തിരൂരങ്ങാടി. വിശദമായ ഷെഡ്യൂൾ വെബ്സൈറ്റിൽ. 

പി.ആർ. 709/2025

പരീക്ഷാ അപേക്ഷ

മൂന്നാം സെമസ്റ്റർ ( 2021 മുതൽ 2023 വരെ പ്രവേശനം ) എം.ആർക്. ജനുവരി 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ജൂൺ 30 വരെയും 200/- രൂപ പിഴയോടെ ജൂലൈ മൂന്ന് വരെയും അപേക്ഷിക്കാം. ലിങ്ക് ജൂൺ 20 മുതൽ ലഭ്യമാകും.

പി.ആർ. 710/2025

ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ

എല്ലാ അവസരങ്ങളും നഷ്ടമായവർക്കുള്ള മൂന്നാം സെമസ്റ്റർ (2010 സിലബസ് – 2016 പ്രവേശനം) എം.സി.എ. സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ (MCA 301 – Numerical Analysis and Optimization Techniques) ജൂലൈ 21-ന് നടക്കും. സമയം 1.30 മുതൽ 4.30 വരെ. കേന്ദ്രം : ടാഗോർ നികേതൻ, സർവകലാശാലാ ക്യാമ്പസ്.

സർവകലാശാലാ സെന്ററുകളിലെയും അഫിലിയേറ്റഡ് കോളേജുകളിലെയും എല്ലാ അവസരങ്ങളും നഷ്ടമായവർക്കുള്ള നാലാം സെമസ്റ്റർ (2017 സിലബസ് – 2018 മുതൽ 2020 വരെ പ്രവേശനം) ബി.എഡ്. സെപ്റ്റംബർ 2024  ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ ജൂലൈ 11-ന് തുടങ്ങും. കേന്ദ്രം : ടാഗോർ നികേതൻ, സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

പി.ആർ. 711/2025

പരീക്ഷാഫലം

ഒന്നാം സെമസ്റ്റർ ( CCSS – 2024 പ്രവേശനം ) എം.എ. ഹിസ്റ്ററി, എം.എ. സോഷ്യോളജി, എം.എ. കംപാരറ്റീവ് ലിറ്ററേച്ചർ, എം.എ. ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ നവംബർ 2024 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പി.ആർ. 712/2025

പുനർമൂല്യനിർണയഫലം

രണ്ടാം സെമസ്റ്റർ എം.എസ് സി. കെമിസ്ട്രി സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

വിദൂര വിഭാഗം ഒന്നാം സെമസ്റ്റർ എം.എ. മലയാളം, എം.എ. സോഷ്യോളജി നവംബർ 2023, എം.എ. സോഷ്യോളജി നവംബർ 2024 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

പി.ആർ. 713/2025

error: Content is protected !!