
അഫ്സൽ – ഉൽ – ഉലമ (പ്രിലിമിനറി) പ്രവേശനം 2025
ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
കാലിക്കറ്റ് സർവകലാശാല 2025 – 2026 അധ്യയന വര്ഷത്തേക്കുള്ള അഫ്സൽ – ഉൽ – ഉലമ ( പ്രിലിമിനറി ) പ്രോഗ്രാം ( പ്ലസ്ടു ഹ്യുമാനിറ്റീസ് തത്തുല്യ കോഴ്സ് ) പ്രവേശനത്തിന്റെ ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ ജൂൺ 28-ന് മുൻപായി മാൻഡേറ്ററി ഫീസടയ്ക്കേണ്ടതാണ്. മാൻഡേറ്ററി ഫീസ് : എസ്.സി. / എസ്.ടി. / മറ്റു സംവരണ വിഭാഗക്കാർ 145/- രൂപ. മറ്റുള്ളവർ : 575/-. നിർദിഷ്ട സമയപരിധിക്കുള്ളിൽ മാൻഡേറ്ററി ഫീസടയ്ക്കാത്തവരുടെ അലോട്ട്മെന്റ് നഷ്ടമാകുന്നതും തുടർന്നുള്ള അലോട്ട്മെന്റ് പ്രക്രിയയിൽ നിന്ന് പുറത്താകുന്നതുമായിരിക്കും. ഒന്നാം ഓപ്ഷൻ ലഭിച്ചവരും ലഭിച്ച ഓപ്ഷനിൽ തൃപ്തരായി ഹയർ ഓപ്ഷൻ കാൻസൽ ചെയ്യുന്നവരും അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത് സ്ഥിരപ്രവേശനം നേടേണ്ടതാണ്. ലഭിച്ച ഓപ്ഷനിൽ തൃപതരായവർ ഹയർ ഓപ്ഷൻ പരിഗണിക്കേണ്ടതില്ലെങ്കിൽ നിർബന്ധമായും ക്യാൻസൽ ചെയ്യേണ്ടതാണ്. ഹയർ ഓപ്ഷൻ നിലനിർത്തുന്ന പക്ഷം പ്രസ്തുത ഹയർ ഓപ്ഷനുകളിൽ ഏതെങ്കിലും ഒന്നിലേക്ക് അലോട്ട്മെന്റ് ലഭിച്ചാൽ നിർബന്ധമായും സ്വീകരിക്കേണ്ടതാണ്. ഇതോടെ മുൻപ് ലഭിച്ച അലോട്ട്മെന്റ് നഷ്ടപ്പെടുന്നതും അത് യാതൊരു കാരണവശാലും പുനഃ സഥാപിച്ച് നൽകുന്നതുമല്ല. ഹയർ ഓപ്ഷൻ ക്യാൻസൽ ചെയ്യുന്നവർ പുതുക്കിയ അപേക്ഷയുടെ പകർപ്പ് എടുത്ത് സൂക്ഷിക്കേണ്ടതും പ്രവേശന സമയത്ത് കോളേജിൽ ഹാജരാക്കേണ്ടതുമാണ്. രണ്ടാം അലോട്ട്മെന്റ് ജൂലൈ രണ്ടിന് പ്രസിദ്ധീകരിക്കും. വിശദ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്സൈറ്റിൽ https://admission.uoc.ac.in/ . ഫോൺ: 0494 2407016, 2407017, 2660600.
പി.ആർ. 765/2025
എം.എ. ഹിസ്റ്ററി പ്രവേശനം
കാലിക്കറ്റ് സർവകലാശാലാ ചരിത്ര പഠനവകുപ്പിലെ എം.എ. ഹിസ്റ്ററി 2025 – 27 പ്രോഗ്രാം പ്രവേശനത്തിന്റെ ആദ്യഘട്ട പ്രവേശം ജൂൺ 28-ന് രാവിലെ 10.30-ന് പഠനവകുപ്പിൽ നടക്കും. അർഹരായവർക്ക് അഡ്മിഷൻ മെമ്മോ ഇ-മെയിൽ ചെയ്തിട്ടുണ്ട്.
പി.ആർ. 766/2025
എം.എ. ഫിലോസഫി പ്രവേശനം
കാലിക്കറ്റ് സർവകലാശാലാ ഫിലോസഫി പഠനവകുപ്പിലെ എം.എ. ഫിലോസഫി – 2025 പ്രോഗ്രാമിന് ഒന്നാം അലോട്ട്മെന്റ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ ജാതി, യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 28-ന് രാവിലെ 10 മണിക്ക് പഠനവകുപ്പ് മേധാവിയുടെ മുൻപാകെ ഹാജരാകണം. ഒന്നാം അലോട്ട്മെന്റ് റാങ്ക് ലിസ്റ്റ് പഠനവകുപ്പ് വെബ്സൈറ്റിൽ ലഭ്യമാണ് https://philosophy.uoc.ac.in/ .
പി.ആർ. 767/2025
എം.കോം. പ്രവേശനം
കാലിക്കറ്റ് സർവകലാശാലാ കോമേഴ്സ് ആന്റ് മാനേജ്മെന്റ് സ്റ്റഡീസ് പഠനവകുപ്പിലെ 2025 – 2026 അധ്യയന വർഷത്തെ എം.കോം. പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്.മെമ്മോ ലഭിച്ചവർ ജൂൺ 28-ന് രാവിലെ 10.30-ന് പഠനവകുപ്പ് ഓഫീസിൽ നിർദേശിക്കപ്പെട്ട രേഖകൾ സഹിതം ഹാജരാകണം.
പി.ആർ. 768/2025
എം.എ. ഫോക്ലോർ പ്രവേശനം
കാലിക്കറ്റ് സർവകലാശാലാ ഫോക്ലോർ പഠനവകുപ്പിൽ 2025 – 2026 അധ്യയന വർഷത്തെ പി.ജി. പ്രവേശനം ജൂൺ 30-ന് നടക്കും. പ്രവേശന മെമ്മോ ലഭിച്ചവർ ആവശ്യമായ രേഖകൾ സഹിതം പഠനവകുപ്പിൽ ഹാജരാകണം.
പി.ആർ. 769/2025
വനിതാ പഠനവകുപ്പിൽ
പി.ജി. പ്രവേശനം
കാലിക്കറ്റ് സർവകലാശാലാ വനിതാ പഠനവകുപ്പിൽ 2025 – 2026 അധ്യയന വർഷത്തെ പി.ജി. പ്രവേശനത്തിന് ലിസ്റ്റിൽ ഉൾപെട്ടവരുടെ പ്രവേശനം ജൂൺ 30-ന് നടക്കും. യോഗ്യരായവർക്ക് അഡ്മിഷൻ മെമ്മോ ഇ-മെയിൽ ചെയ്തിട്ടുണ്ട്. വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ 10 മണിക്ക് പഠനവകുപ്പിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0494 2407366, ഇ-മെയിൽ ഐ.ഡി. : [email protected] .
പി.ആർ. 770/2025
‘ലെനിന്റെ ദാർശനികക്കുറിപ്പുകൾ’
മലയാളത്തിൽ
കാലിക്കറ്റ് സർവകലാശാലാ ഇ.എം.എസ്. ചെയർ ‘ലെനിന്റെ ദാർശനികക്കുറിപ്പുകൾ’ എന്ന ഗ്രന്ഥം മലയാളത്തിൽ പ്രസിദ്ധീകരിക്കുന്നു. 300/- രൂപയാണ് പുസ്തകത്തിന്റെ വില. പ്രീ – പബ്ലിക്കേഷൻ വില 150/- രൂപ. കോപ്പി ആവശ്യമുള്ളവർ ജൂലൈ 31-ന് മുൻപായി ബന്ധപ്പെടുക. ഫോൺ : 9020743118, 8129317440.
പി.ആർ. 771/2025
വൈവ
വിദൂര വിഭാഗം നാലാം സെമസ്റ്റർ ( CBCSS – CDOE ) എം.എ. ഹിന്ദി ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി വൈവ ജൂലൈ മൂന്ന്, നാല് തീയതികളിൽ നടക്കും. കേന്ദ്രം : ഹിന്ദി പഠനവകുപ്പ്, ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്, കോഴിക്കോട്. വിശദമായ ഷെഡ്യൂൾ വെബ്സൈറ്റിൽ.
പി.ആർ. 772/2025
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാ അപേക്ഷ
എല്ലാ അവസരങ്ങളും നഷ്ടമായവർക്കുള്ള – മൂന്നാം വർഷ ( 2018 പ്രവേശനം ) ബി.എച്ച്.എം., നാലാം വർഷ ( 2016 മുതൽ 2018 വരെ പ്രവേശനം ) ബി.എച്ച്.എം. – സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾക്ക് ജൂലൈ 31 വരെ അപേക്ഷിക്കാം. ലിങ്ക് ജൂൺ 30 മുതൽ ലഭ്യമാകും.
എല്ലാ അവസരങ്ങളും നഷ്ടമായവർക്കുള്ള ഏഴ്, എട്ട് സെമസ്റ്റർ (2009 സ്കീം – 2013 പ്രവേശനം) ബി.ടെക്. / പാർട്ട് ടൈം ബി.ടെക്. സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾക്ക് ജൂലൈ 30 വരെ അപേക്ഷിക്കാം. ലിങ്ക് ജൂൺ 30 മുതൽ ലഭ്യമാകും.
പി.ആർ. 773/2025
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ
സർവകലാശാലാ സെന്ററുകളിലെയും അഫിലിയേറ്റഡ് ട്രെയിനിങ് കോളേജുകളിലെയും എല്ലാ അവസരങ്ങളും നഷ്ടമായവർക്കുള്ള നാലാം സെമസ്റ്റർ (2017 സിലബസ് – 2018 മുതൽ 2020 വരെ പ്രവേശനം) ബി.എഡ്. സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ പുനഃക്രമീകരിച്ചത് പ്രകാരം ജൂലൈ 14-ന് തുടങ്ങും. കേന്ദ്രം : ടാഗോർ നികേതൻ, സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പി.ആർ. 774/2025
പുനർമൂല്യനിർണയഫലം
വിദൂര വിഭാഗം നാലാം സെമസ്റ്റർ എം.എ. അറബിക് സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ (CBCSS – PG – SDE) എം.എ. ഹിന്ദി ഏപ്രിൽ 2024 (സ്പെഷ്യൽ കേസ്) പരീക്ഷയുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
പി.ആർ. 775/2025