
വേങ്ങര: ലോഡുമായി പോകുന്നതിനിടെ ബ്രേക്ക് നഷ്ടമായതിനെ തുടർന്ന് രക്ഷപ്പെടാൻ പുറത്തേക്ക് ചാടിയ ഡ്രൈവർ അതേ ലോറി കയറി മരിച്ചു. കണ്ണമംഗലം എടക്ക പറമ്പ് തീണ്ടേക്കാട് ബദരിയ നഗർ സദേശി പുള്ളാട്ട് കുഞ്ഞീതുവിന്റെ മകൻ കുഞ്ഞിമുഹമ്മദ് (54) ആണ് മരിച്ചത്. ഇന്ന് രാവിലെ 7 മണിക്ക് കുന്നുംപുറം എടക്കാ പറമ്പിനും വാളക്കുടക്കും ഇടയിൽ വെച്ചാണ് സംഭവം. നിസാൻ ലോറിയിൽ എം സാൻഡ് കൊണ്ടു പോകുകയായിരുന്നു.
തിരൂരങ്ങാടി ടുഡേ
വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ join ചെയ്യുക
https://chat.whatsapp.com/JpqPZF5xgO37CGW5zuqnNQ?mode=r_t
ഇതിനിടെ ബ്രേക്ക് തകരാർ കാരണം രക്ഷപ്പെടാൻ പുറത്തേക്ക് ചാടിയപ്പോൾ ലോറി തട്ടി പരിക്കേൽക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ.