Sunday, July 20

ഓടിക്കൊണ്ടിരുന്ന ഓട്ടോയിൽ നിന്നും കുട്ടി പുറത്തേക്ക് തെറിച്ചുവീണു

തിരൂരങ്ങാടി : ഓടിക്കൊണ്ടിരുന്ന ഓട്ടോയിൽ നിന്നും കുട്ടി തെറിച്ചു റോഡിലേക്ക് വീണു. കുണ്ടൂർ അത്താണിക്കൽ വെച്ചാണ് സംഭവം. തെയ്യാല ഭാഗത്തേക്ക് കുടുംബ സമേതം പോകുന്ന ഓട്ടോയിൽ നിന്നാണ് കുട്ടി വീണത്. ഇന്നലെ ഉച്ചയ്ക്ക്1.30 നാണ് സംഭവം. വലിയ പാസഞ്ചർ ഓട്ടോയുടെ പിറകിൽ നിന്ന് ഡോർ തനിയെ തുറന്ന് കുട്ടി റോഡിലേക്ക് വീഴുകയായിരുന്നു. സംഭവം കണ്ട, റോഡ് മുറിച്ചു കടക്കാൻ കാത്തു നിൽക്കുകയായിരുന്ന യുവാവ് ഓടിയെത്തി റോഡിൽ നിന്നും കുട്ടിയെ എടുക്കുകയായിരുന്നു. ഇതിനിടെ സ്കൂട്ടറിൽ പിറകിൽ നിന്ന് വന്ന 2 വിദ്യാർത്ഥി കളും ഇറങ്ങി വന്നു. കുട്ടിയുടെ തലയിൽ മുറിവേറ്റതായി നാട്ടുകാർ പറഞ്ഞു.

വീഡിയോ https://www.facebook.com/share/v/1CYBareMBq/

error: Content is protected !!