Sunday, July 27

പ്രതിഭാ സംഗമവും മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു

കളിയാട്ടുമുക്ക് : ദാറുൽ ഉലൂം മദ്രസ കമ്മിറ്റിക്ക് കീഴിൽ കെ.എൻ.എം പൊതുപരീക്ഷ വിജയികൾക്കുള്ള ആദരവും രക്ഷിതാക്കൾക്കുള്ള മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു. സംഗമത്തിൻ്റെ ഉദ്ഘാടനം മദ്രസ കമ്മിറ്റി പ്രസിഡണ്ട് പി.പി. സലീം റഷീദ് ഉദ്ഘാടനം ചെയ്തു. മദ്രസ കോംപ്ലക്സ് വർക്കിംഗ് പ്രസിഡണ്ട് മുനീർ താനാളൂർ രക്ഷിതാക്കൾക്കുള്ള മോട്ടിവേഷൻ ക്ലാസ്സെടുത്തു. പ്രതിഭകൾക്കുള്ള സമ്മാന വിതരണം മദ്രസ കമ്മിറ്റി സെക്രട്ടറി കെ.ഇബ്രാഹീം കുട്ടി ഹാജി നിർവ്വഹിച്ചു.

പി.ടി.എ പ്രസിഡണ്ട് പി.നൗഷാദ് അധ്യക്ഷത വഹിച്ചു. സദർ മുദരിസ് ടി. സുൽഫീക്കർ ആമുഖ ഭാഷണം നിർവ്വഹിച്ചു. ഷാഹിദ് സുല്ലമി മുഖ്യപ്രഭാഷണവും പി.ആദിൽ മുബാറക് നന്ദിയും പറഞ്ഞു. കമ്മിറ്റി ഭാരവാഹികളായ പി.പി. അബ്ബാസലി, പി.പി. ബഷീർ, കെ. അബ്ദുൽ നാസർ സംബന്ധിച്ചു. പി.ടി.എ ഭാരവാഹികളും രക്ഷിതാക്കളും വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു.

error: Content is protected !!