
മലപ്പുറം : മഞ്ചേരി പയ്യനാട് വെച്ച് നടന്ന മലപ്പുറം ജില്ലാ സിവില്‍ സര്‍വീസ് കായിക മേളയില്‍ പരപ്പനങ്ങാടി തിളക്കം. പരപ്പനങ്ങാടി സ്വദേശികളായ കെ.ടി വിനോദും പി. ഷീബയുമാണ് സ്വര്‍ണ മെഡലുകള്‍ നേടി പരപ്പനങ്ങാടിയുടെ അഭിമാനമായി മാറിയത്.
തിരൂരങ്ങാടി സഹകരണ അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫീസിലെ സീനിയര്‍ ഇന്‍സ്‌പെക്ടര്‍ കെ.ടി വിനോദ് 800 മീറ്ററില്‍ ഗോള്‍ഡ് മെഡല്‍ കരസ്ഥമാക്കി സംസ്ഥാന മത്സരത്തിന് യോഗ്യത നേടി. പരപ്പനങ്ങാടി പാലത്തിങ്ങല്‍ സ്വദേശിയാണ്. തുടര്‍ച്ചയായി 7-ാം തവണയാണ് വിനോദ് സിവില്‍ സര്‍വീസ് മീറ്റിലെ 800 മീറ്ററില്‍ ഗോള്‍ഡ് മെഡല്‍ കരസ്ഥമാക്കുന്നത്.
അതേസമയം പരപ്പനങ്ങാടി ചുടല പറമ്പ് സ്വദേശി പി ഷീബ ഓപ്പണ്‍ കാറ്റഗറി വിഭാഗത്തില്‍ ഷോട്ട്പുട്ട് മത്സരത്തില്‍ സില്‍വര്‍ മെഡലും ജവലിന്‍ ത്രോയില്‍ ഗോള്‍ഡ് മെഡലും കരസ്ഥമാക്കി. തിരൂരങ്ങാടി താലൂക്ക് ആശുപത്രി നഴ്‌സിംഗ് അസിസ്റ്റന്റാണ് ഷീബ. പരപ്പനാട് വാക്കേഴ്‌സ് ക്ലബ്ബിലെഅംഗങ്ങളാണ്ഇരുവരും.