
തിരൂരങ്ങാടി : ഏറെക്കാലമായി തകർന്നു കിടക്കുന്ന താലൂക്ക് ആശുപത്രി റോഡ് നന്നാക്കി. ആശുപത്രിയുടെ പ്രധാന വഴിയിലെ റോഡണ് ഇന്ന് രാത്രി അടിയന്തി രമായി നന്നാക്കിയത്. റോഡിലെ ടാർ പൊളിഞ്ഞ് കുണ്ടും കുഴിയുമായി കിടക്കാൻ തുടങ്ങിയിട്ട് ഏറെക്കാലമായി. കഴിഞ്ഞ വർഷം നന്നാക്കാൻ നഗരസഭ ഫണ്ട് വെച്ചിരുന്നെങ്കിലും പ്രവൃത്തി നടന്നില്ല. രോഗികളെയും കൊണ്ട് വാഹന ത്തിലും ആംബുലൻസിലും വരുമ്പോൾ കുഴിയിൽ ചാടി വാഹനങ്ങൾക്ക് കേടുപാടുകൾ ഉണ്ടാകാൻ കാരണമാകുന്നു. നിരവധി തവണ അധികൃതരെ പരിഹാരം ഉണ്ടായിട്ടില്ല. ഇന്ന് രാത്രി പെട്ടെന്നാണ് പ്രവൃത്തി ആരംഭിച്ചത്. മന്ത്രി വീണ ജോർജ് വിവിധ പദ്ധതികൾ ഉദ്‌ഘാടനം ചെയ്യാനായി ചൊവ്വാഴ്ച താലൂക്ക് ആശുപത്രിയിൽ വരുന്നുണ്ട്. ഇതേ തുടർന്നാണ് റോഡ് നന്നാക്കിയത് എന്നാണ് അറിയുന്നത്. കാലങ്ങളായി നാട്ടുകാർ മുറവിളി കൂട്ടിയിട്ടും നടക്കാത്തത് മന്ത്രിയുടെ ഒറ്റ വരവോടെ പരിഹാരമായി എന്നതാണ് നാട്ടുകാർ ആശ്വാസത്തോടെ പറയുന്നത്.