Tuesday, August 12

വിവാദങ്ങൾക്കിടയിലും ദേശീയ അംഗീകാര നിറവിൽ തിരൂരങ്ങാടി താലൂക്ക് ആശുപത്രി

തിരുരങ്ങാടി : പരിമിതികൾക്കും വിവാദങ്ങൾക്കും ഇടയിൽ നേട്ടത്തിന്റെ നെറുകയിൽ തിരൂരങ്ങാടി താലൂക്ക് ആശുപത്രി.

തിരുരങ്ങാടി നാഷനൽ ക്വാളി റ്റി അഷുറൻസ് സ്റ്റാൻഡേഡ് (എൻക്യുഎഎസ്) പ്രകാരം ദേശീയതല അംഗീകാരം നേടി താലൂക്ക് ആശുപത്രി. ജില്ലയിൽ എൻക്യുഎഎസ് നേടുന്ന ആദ്യ താലൂക്ക് ആശുപത്രിയാണ് തിരുരങ്ങാടി. എൻക്യുഎഎസ് നിലവാര പ്രകാരം 92 ശതമാനം മാർക്ക് നേടിയാണ് ആശുപ്രതി ദേശീയതലത്തിൽ അംഗീകാരം നേടിയത്. 2024 നവംബറിലാണ് സംസ്ഥാന അസസ്മെന്റിൽ 88 ശതമാനം മാർക്ക് നേടി ആശുപത്രി ദേശീയതലത്തിലേക്ക് പ്രവേശനം നേടിയത്.

ഈ വർഷം മേയിലാണ് ദേശീയ അസസ്മെന്റ് നടന്നത്. മൂന്നു തല അസസ്മെന്റ് കഴി ഞ്ഞാണ് ദേശീയതലത്തിലേക്ക് പ്രവേശിക്കുന്നത്.
1. ആശുപത്രിയിലെതന്നെ,ക്വാളിറ്റി കമ്മിറ്റി നത്തുന്ന സ്വയം പരിശോധന.
2. സ്വയം പരിശോധനയുടെ മാര്‍ക്കിന്‍റെ അടിസ്ഥാനത്തില്‍ ജില്ലാതല അസസ്മെന്റ്.

3. ജില്ലാ തല, അസസ്മെന്‍റ് മാര്‍ക്കിന്‍റെ അടിസ്ഥാനത്തില്‍ സംസ്ഥാന തല അസസ്മെന്‍റ്.
4. സംസ്ഥാന തല അസസ്മെന്‍റ് മാര്‍ക്കിന്‍റെ അടിസ്ഥാനത്തില്‍ ദേശിയതലം

ഈ നേട്ടത്തിലൂടെ താലുക്ക് ആശുപത്രിക്ക് 15,70000 രൂപയും ലഭിക്കും. ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന കണക്കിൽ ആകെ 157 കിടക്കകൾക്കു കുടിയായാ ണ് ഈ തുക ലഭിക്കുന്നത്.

തുടർച്ചയായ 3 വർഷത്തേക്ക് ലഭിക്കുന്ന ഈ തുക ആശുപത്രി യുടെ വികസന പ്രവർത്തനങ്ങൾക്കും സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും ഉപയോഗിക്കാം. പരിമിതികൾക്കിടയിലും ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞതിൻ്റെ സന്തോഷത്തിലാണ് ആശുപത്രി ജീവനക്കാരും നഗരസഭയും.

തിരൂരങ്ങാടി ടുഡേ വാർത്തകൾ ലഭിക്കാൻ ലിങ്കിൽ ക്ലിക്ക് ചെയ്ത് join ചെയ്യുക https://chat.whatsapp.com/JagfBeCN4LgJ79L3XzBwRV?mode=ac_t

ദിവസേന ആയിരത്തി അഞ്ഞുറിൽ പരം രോഗികൾ ഒപിയിൽ വരുന്ന ആശുപ്രതിയാണിത്. ഭൗതിക സൗകര്യങ്ങളും സ്‌ഥലവും ഉണ്ടെങ്കിലും ഡോക്ടർമാരുടെയും ജീവനക്കാരുടെയും കുറവ് ആശുപത്രിയുടെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. കൂടുതൽ സ്പെഷൽറ്റി ഡോക്ടർമാരെയും പാരാ മെഡിക്കൽ ജീവനക്കാരെയും നിയമിക്കണമെന്നാണ് ആവശ്യം. മറ്റു ജില്ലകളിൽ 150 ഓളം രോഗികളെ സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാർ പരിശോധിച്ചാൽ മതിയെങ്കിൽ ഇവിടെ അതിന്റെ ഇരട്ടിയാണ് വരുന്നത്. ഇതു കാരണം മതിയായ രീതിയിൽ പരിശോധിക്കാൻ സാധിക്കാറില്ല. താലൂക്ക് ആശുപത്രി ആണെങ്കിലും ജില്ലാ ആശുപ ത്രിയുടെ രോഗികൾ ഒ പി യിൽ വരുന്നുണ്ട്. രോഗികളുടെ എണ്ണത്തിന് ആനുപാതികമായി ഇവിടെ ഡോക്ടർമാർ ഇല്ല. ഇതു കാരണം എല്ലാ ദിവസവും സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം ലഭിക്കാറില്ല. സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാർക്കും ജനറൽ ഡ്യൂട്ടി വരുന്നതാണ് കാരണം. ജനറൽ ഡ്യൂട്ടിക്ക് ജനറൽ ഡോക്ടരമാർ മാത്രമെങ്കിൽ ദിവസവും സ്‌പെഷ്യലിസ്റ്റ് ഒപി നല്കാനാകും. ഫിസിഷ്യൻ ഉൾപ്പെടെയുള്ള ഡോക്ടർമാരെ അധികമായി നിയമിക്കുകയും വേണം. ഇപ്പോൾ ഒരാൾ മാത്രമുള്ളത് ജോലി ഭാരം ഇരട്ടിയാകുന്നുണ്ട്.

കൂടുതൽ സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരെയും ആശുപത്രിയിലേക്ക് നിയമിക്കണം. ഡോക്ടർമാർ കുറവായതിനാൽ സ്പെഷ്യലിറ്റി ഒപി യിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. നിശ്ചിത എണ്ണം ടോക്കൻ മാത്രമാണ് ദിവസവും നൽകുന്നത്. ഇത് ദൂരെ നിന്ന് ജോലി ഒഴിവാക്കി വരുന്ന രോഗികൾക്ക് പ്രയാസം ഉണ്ടാക്കുന്നുണ്ട്.

ചില ഡോക്ടർമാർക്കെതിരെയുള്ള

പ്രതിഷേധം കൊണ്ടും സമരം കൊണ്ടും വിവാദങ്ങളിൽ നിറഞ്ഞു നിൽക്കുകയായിരുന്നു ആശുപത്രി. ഇത് ഡോക്ടർമാരെയും ജീവനക്കാരെയും മാനസികമായി ബാധിച്ചിരുന്നു. ഏതാനും ചിലരുടെ നടപടി മൊത്തം പേർക്കും പേരുദോഷം ഉണ്ടാക്കുന്ന തരത്തിലേക്കായിരുന്നു പ്രചാരണം. ഇതു കാരണം പല ഡോക്ടർമാരും ഇവിടേക്ക് വരാൻ മടിച്ചിരുന്നു. ഇപ്പോഴും ഡോക്ടർമാരുടെ ഒഴിവുകൾ ഉണ്ട്. നല്ല സേവനം നൽകാൻ താല്പര്യമുള്ള ഡോക്ടർമാർ ഒട്ടേറെ ഇവിടെയുണ്ട്.

എന്നാൽ ചിലർ അതിന് വിഘാതവുമുണ്ടെന്ന ആരോപണം ഉണ്ട്. വിവാദങ്ങൾക്കും പരിമിതികൾക്കും ഇടയിൽ ജില്ലയിൽ തന്നെ മികച്ച നേട്ടം കൈവരിക്കാൻ കഴിഞ്ഞത് അഭിമാനാര്ഹമാണ്.

error: Content is protected !!