
തിരൂരങ്ങാടി: കർഷക ദിനത്തിൽ പ്രതിഷേധവുമായി കർഷകർ. ആറു മാസം മുമ്പ് സപ്ലൈകോ നെല്ല് സംഭരിച്ചതിന്റെ തുക ഇതുവരെ നൽകാത്തതിൽ പ്രതിഷേധിച്ചാണ് സമരം. കക്ഷിഭേദമന്യേ പാടശേഖര സമിതികളുടെ നേതൃത്വത്തിൽ ആയിരുന്നു സമരം.
കർഷകരുടെ നേതൃത്വത്തിൽ ചെറുമുക്ക് ടൗണിൽ നിന്നും ചെറുമുക്കിലെ നന്നമ്പ്ര കൃഷി ഭവനിലേക്ക് കരിങ്കൊടിയുമായി ജാഥ നടത്തി.
നന്നമ്പ്ര പഞ്ചായത്ത് മൂൻ വൈസ് പ്രസിഡണ്ട് നീലങ്ങത്ത് അബ്ദുസലാം ഉദ്ഘാടനം ചെയ്തു. കെ വി രവി, മോര്യ കാപ്പ് പാട ശേഖര സമിതി കൺവീനർ കെ.വി.രവി അധ്യക്ഷത വഹിച്ചു. തുടർന്ന് കർഷകരെ ആദരിക്കുന്ന ചടങ്ങിലേക്ക് കർഷകർ കരിങ്കടിയുമായി ചെന്ന് മുദ്രാവാക്യം വിളിച്ചത് ബഹളത്തിനിടയാക്കി.
വിവിധ പാടശേഖരസമിതി അംഗങ്ങളായ എ കെ മരക്കാരുട്ടി, ടി.എം.എച്ച്. സലാം, കെ.കരീം, മജീദ് വെട്ടിയാട്ടിൽ, യൂനുസ് വെഞ്ചാലി, കുഞ്ഞുട്ടൻ കുണ്ടുർ, നാസർ പയ്യോളി തുടങ്ങിയവർ പ്രസംഗിച്ചു. കെ. കെ. നാസർ, കെ സൈദലവി, . ഇ.പി അഷറഫ്, കെ. ഹംസ, പത്തൂർ അബ്ദു, തലാപ്പിൽ കുഞ്ഞാലൻ ഹാജി, തിലായിൽ റഷീദ്, തുടങ്ങിയവർ നേതൃത്വം നൽകി.
തിരൂരങ്ങാടി നഗരസഭയിൽ കർഷകർ കരിദിനമായി ആചരിച്ചു. വായ്മൂടി കെട്ടി പ്രതീ ഷേധിച്ചു. മാലിക് കുന്നതേരി, പ്രമോദ്, അൻവർ പള്ളിക്കൽ, സിദ്ദിഖ് തുടങ്ങിയവർ നേതൃത്വം നൽകി.