
തിരൂരങ്ങാടി: നാടിന്റെ പുരോഗതിക്ക് സമൂഹം ഐക്യത്തോടെ മുന്നോട്ട് പോകണമെന്ന് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍. നന്നമ്പ്ര പഞ്ചായത്ത് മുസ്‌ലിം യൂത്ത്ലീഗ് സമ്മേളനത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങള്‍. ഐക്യത്തോടെ നീങ്ങിയപ്പോഴാണ് നമ്മുടെ നാട് വികസിച്ചത്. സമൂഹത്തിന് നന്മയുണ്ടായത്. ഇന്ന് കാണുന്ന എല്ലാ പുരോഗതിയുടെയും അടിസ്ഥാനം ഐക്യമാണെന്നും സമൂഹത്തില്‍ ഐക്യം നിലനിര്‍ത്താം നമ്മളെപ്പോഴും മുന്നില്‍ നില്‍ക്കണമെന്നും തങ്ങള്‍ പറഞ്ഞു.
പഞ്ചായത്ത് യൂത്ത്ലീഗ് പ്രസിഡന്റ് കെ.കെ റഹീം അധ്യക്ഷനായി. ചാണ്ടി ഉമ്മന്‍ എം.എല്‍.എ മുഖ്യാതിഥിയായ സമ്മേളനത്തില്‍ മുസ്‌ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് കെ.പി.എ മജീദ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. യൂത്ത്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി.കെ ഫിറോസ് പ്രമേയപ്രഭാഷണം നടത്തി. കെ കുഞ്ഞിമരക്കാര്‍, മതാരി അബ്ദുറഹ്‌മാന്‍ കുട്ടി ഹാജി, ഊര്‍പ്പായി മുസ്തഫ, യു.എ റസാഖ്, കെ ബാവ, പത്തൂര്‍ കുഞ്ഞോന്‍ ഹാജി, പത്തൂര്‍ സാഹിബ് ഹാജി, ജാഫര്‍ പനയത്തില്‍, യു ഷാഫി, തിലായില്‍ വാഹിദ്, ഒള്ളക്കന്‍ ഹമീദ്, ഹക്കീം മൂച്ചിക്കല്‍, കെ അന്‍സാര്‍, അബ്ബാസ് പനയത്തില്‍, കെ റഹീം മാസ്റ്റര്‍, ശിഹാബ് കോഴിശ്ശേരി, ഒ.കെ മുഹമ്മദ് കുട്ടി, ഫിര്‍ദൗസ് ചെറുമുക്ക് പ്രസംഗിച്ചു.
വൈകുന്നേരം കുണ്ടൂര്‍ മര്‍ക്കസ് ഗ്രൗണ്ടില്‍ നിന്നും ആരംഭിച്ച യുവജന റാലിയില്‍ നൂറ് കണക്കിന് യുവാക്കള്‍ പങ്കെടുത്തു. ബാന്റ് വാദ്യവും ദഫ്, സ്‌കൗട്ട് സംഘങ്ങളും പ്രകടനത്തിന് മാറ്റു കൂട്ടി. യുവജന റാലിക്ക് ഷരീഫ് വടക്കയില്‍, വി.വി യഹ്യ, സലാഹുദ്ധീന്‍ തേറാമ്പില്‍, ഉബൈദ് മറ്റത്ത്, റാഫി ചെറുമുക്ക്, വാഹിദ് കരുവാട്ടില്‍, ജുനൈദ് കുണ്ടൂര്‍, എ.കെ മരക്കാരുട്ടി, സൗദ മരക്കാരുട്ടി, എം.സി ഇസ്ഹാഖ്, ടി അന്‍സൂര്‍, ഹാരിസ് കുണ്ടൂര്‍, മുസ്തഫ നടുത്തൊടി, ഫൈസല്‍ കുഴിമണ്ണില്‍, ടി ജുബൈര്‍ നേതൃത്വംനല്‍കി.