
തിരൂരങ്ങാടി : കക്കാട് ജംഗ്ഷനില്‍ ദേശീയപാത നിര്‍മ്മാണ ഭാഗമായി സര്‍വീസ് റോഡ് ജംഗ്ഷനില്‍ ഉണ്ടാക്കിയ ഡിവൈഡര്‍ ബ്യൂട്ടിഫിക്കേഷന്‍ അശാസ്ത്രീയത പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെപിഎ മജീദ് എംഎല്‍എ, നഗരസഭ ചെയര്‍മാന്‍ കെപി മുഹമ്മദ് കുട്ടി എന്നിവര്‍ ദേശീയപാത അതോറിറ്റിക്ക് നിവേദനം നല്‍കി. അടിയന്തരമായ പരിഹാരം ഉണ്ടാകണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു,
വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും വളരെ ദുരിതമായിട്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്.ഇത് സംബന്ധിച്ച് വികസന കാര്യ ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍, കൗണ്‍സിലര്‍മാരായ ആരിഫ വലിയാട്ട്, സുജിനി മുളമുക്കില്‍, സി പി ഹബീബ ബഷീര്‍ എന്നിവര്‍ ജില്ലാ കലക്ടര്‍ക്ക് നേരത്തെ നിവേദനം നല്‍കിയിരുന്നു. പരിശോധിക്കുവാന്‍ കൈമാറും എന്ന് അറിയിച്ചിരുന്നു. എന്നാല്‍ തുടര്‍ നിര്‍മാണ രീതി അറിയിക്കാതെയാണ് ഡിവൈഡര്‍ നിര്‍മിച്ചത്. യാത്രക്കാരിലും നാട്ടുകാരിലും ഇത് ഏറെ പ്രതിഷേധമുളവാക്കി, നാട്ടുകാര്‍ പ്രവര്‍ത്തി തടയുകയും ചെയ്തിരുന്നു, അടിയന്തരമായ പരിഹാരം ഉണ്ടാകണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു.
ഡിവൈഡര്‍ നിര്‍മ്മാണമൂലം ഗതാഗത സ്തംഭനം പതിവായിരിക്കുകയാണ്. ആംബുലന്‍സ് ഉള്‍പ്പെടെ അത്യാവശ്യ വാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ പ്രയാസപ്പെടുന്നു. ഡിവൈഡര്‍ മൂലം കോഴിക്കോട് ഭാഗത്തേക്ക് ബസ്സുകള്‍ അലക്ഷ്യമായി നിര്‍ത്തുന്നു. റോഡ് മുറിച്ച് കടക്കുവാന്‍ കാല്‍നടക്കാരും ഏറെ പ്രയാസപ്പെടുന്നു. വിശാലമായ ജംഗ്ഷനില്‍ വലിയ അളവില്‍ വിശാലമാക്കി ഡിവൈഡര്‍ നിര്‍മിച്ചത് മൂലമാണ് ഇങ്ങനെ സംഭവിച്ചത്. ആയതിനാല്‍ വാഹനങ്ങള്‍ക്ക് കടന്നു പോകുവാന്‍ സൗകര്യം ഒരുക്കി കൊടുക്കുന്നതിന് ഡിവൈഡര്‍ ചുരുക്കി നിര്‍മ്മിക്കേണ്ടതാണ് നിലവിലെ ഡിവൈഡര്‍ പൊളിച്ചുമാറ്റി ഗതാഗത സ്തംഭനം പരിഹരിക്കേണ്ടതാണെന്ന് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.