Sunday, August 31

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന കണ്ണമംഗലം സ്വദേശിനി മരിച്ചു

വേങ്ങര : അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. കണ്ണമംഗലം കാപ്പിൽ ആറാം വാർഡിൽ താമസിക്കുന്ന കണ്ണേത്ത് മുഹമ്മദ് ബഷീറിന്റെ ഭാര്യ റംല (52) യാണ് മരിച്ചത്.

ജൂലൈ 7 ന് രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് ചികിത്സ തുടങ്ങിരുന്നു. എന്നാൽ രോഗം ഭേദമാവാതെയായതോടെ ആഗസ്ത് 1 ന് തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലും ആഗസ്ത് 2 ന് വേങ്ങരയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. രോഗാവസ്ഥ വഷളായതോടെ ആഗസ്ത് 4 ന് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും 5ന് തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു അടിയന്തര ചികിത്സ നൽകി.
ഇതിനിടെ രോഗാവസ്ഥ മെച്ചപ്പെട്ടതിനെ തുടർന്ന് ഓഗസ്റ്റ് 11 ന് ഐ.സി.യുവിൽ നിന്ന് വാർഡിലേക്ക് മാറ്റിയെങ്കിലും ആഗസ്ത് 26ന് വീണ്ടും ജ്വരവും ഛർദ്ദിയും തുടങ്ങിയതോടെ ആരോഗ്യനില വഷളാവുകയും ഇന്ന് പുലർച്ചെ മരിക്കു കയായിരുന്നു. മയ്യിത്ത് കബറടക്കി.

വെള്ളത്തിൽ നിന്നാണ് രോഗം പടരുന്നത്. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് പഞ്ചായത്തിലെ കുളങ്ങൾ പരിശോധിച്ചിരുന്നു. ഇവർ ഉപയോഗിച്ചിരുന്ന കാപ്പിൽ കുളത്തിൽ രോഗാണുവിന്റെ അംശം കണ്ടെത്തിയിരുന്നു. 5, 6 വാർഡുകളിൽ കുളങ്ങൾ ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

error: Content is protected !!