
തിരുരങ്ങാടി : എലൈറ്റ് അക്കൗണ്ട്സ് അക്കാദമി ചെമ്മാട് ന്റെ (സുകു ബസാർ) ഓണഘോഷ പരിപാടി സംഘടിപ്പിച്ചു. പരിപാടി തിരുരങ്ങാടി മുൻസിപ്പൽ ചെയർമാൻ കെ പി. മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. എലൈറ്റ് അക്കൗണ്ട്സ് അക്കാദമി മാനേജിങ് ഡയറക്ടർ സി. വിജയൻ ആദ്യക്ഷം വഹിച്ചു.
മുനിസിപ്പൽ കൗൺസിലർ ജാഫർ കുന്നത്തേരി, ഡോക്ടർ-ഹാറൂൻ അബ്ദുൽ റഷീദ്, ഉള്ളാട്ട് ഇസ്സു ഇസ്മായിൽ, ടീച്ചർസ് റാസില, നിനി, അനുജ, നിഷാന്ത്, ശരത് എന്നിവർ സംസാരിച്ചു. അനഘ നന്ദി പറഞ്ഞു. വിദ്യാർത്ഥികളുടെ ഡാൻസ്, പാട്ട്, മറ്റു ഗെയിംസ് എന്നിവയും ഉണ്ടായിരുന്നു. തുടർന്ന് വിപുലമായ ഓണസദ്യയും ഒരുക്കി.