Tuesday, September 9

അരീക്കാടൻ ഹംസ ഹാജി സ്മാരക പ്രഥമ എക്സലൻസി അവാർഡ് യു.കെ കുഞ്ഞുമുഹമ്മദ് മുസ്ലിയാർക്ക്


എ ആർ നഗർ: പ്രദേശത്തെ പൗരപ്രമുഖനും സ്ഥാപന സഹകാരിയുമായിരുന്ന അരീക്കാടൻ ഹംസ ഹാജിയുടെ സ്മരണാർത്ഥം അസാസുൽ ഖൈറാത്ത് സംഘം ജി സി സി കമ്മിറ്റി നൽകുന്ന പ്രഥമ എക്സലൻസി അവാർഡിന് യു കെ കുഞ്ഞിമുഹമ്മദ് മുസ്ലിയാർ അർഹനായി. 5001 രൂപയും പ്രശസ്തി ഫലകവുമടങ്ങിയതാണ് അവാർഡ്. പ്രദേശത്തെ ഇസ്ലാമിക ജാഗരണ പ്രവർത്തനങ്ങളിൽ ചെറുപ്പം മുതലേ കഠിനാധ്വാനം ചെയ്യുകയും ഐനുൽ ഹുദയുടെ സ്ഥാപന നിർമ്മാണത്തിൽ മുഖ്യപങ്ക് വഹിക്കുകയും ചെയ്തതിനാണ് അവാർഡ്. നബിദിനാഘോഷങ്ങളുടെ സമാപന പൊതുയോഗത്തിൽ ജിസിസി പ്രതിനിധി കെ സി മുജീബ് ഹാജിയും എം ശിഹാബ് സഖാഫിയും അവാർഡ് കൈമാറി.

error: Content is protected !!