Friday, November 14

ഒന്നു മുതൽ പത്താം ക്ലാസ് വരെ ഒറ്റ ദിവസവും മുടങ്ങാതെ ഹാജർ, അപൂർവ നേട്ടവുമായി ഫാത്തിമ ശബ

കൊടിഞ്ഞി : ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ ഒറ്റദിവസവും മുടങ്ങാതെ മദ്രസയിൽ വന്ന അപൂർവ നേട്ടവുമായി വിദ്യാർ ഥിനി. കൊടിഞ്ഞി കോറ്റത്തങ്ങാടി ദാറുൽ ഇസ്ലാം ഹയർ സെക്കൻഡറി മദ്രസയിലെ പ്ലസ് വൺ
വിദ്യാർത്ഥിനി തയ്യിൽ ഫാത്തിമ ശബയാണ് 1 മുതൽ 10 വരെ ക്ലാസ്സുകളിൽ ഫുൾ പ്രസൻ്റ് നേടിയത്. വിദ്യാർത്ഥിനിയെ ഗോൾഡ് കോയിൻ നൽകി ആദരിച്ചു

അപൂർവ്വമായ നേട്ടം കൈവരിച്ച വിദ്യാർത്ഥിനിയെ മദ്രസാ കമ്മറ്റിയും ഒ എസ് എഫ് കമ്മിയും അനുമോദിച്ചു. എസ് കെ എസ് എസ് എഫ് തിരൂരങ്ങാടി മേഖല ജോയിന്റ് സെക്രട്ടറി യും സഹചാരി ജില്ലാ സമിതി അംഗവുമായ,. കോറ്റത്തങ്ങാടിയിലെ സബൂബ് സലൂണ് ഉടമയുമായ
തയ്യിൽ അബ്ബാസ് – സാദിയ ദമ്പതികളുടെ മൂത്ത മകളാണ്.

മദ്രസ കമ്മറ്റിയുടെ ഉപഹാരം പ്രസിഡണ്ട് ഇ. സി. കുഞ്ഞിമരക്കാർ ഹാജിയിൽ നിന്നും
OSF കമ്മിറ്റിയുടെ ഗോൾഡ് കോയിൻ ഉപഹാരം കൊടിവളപ്പിൽ മുഹമ്മദിൽ നിന്നും പിതാവ് ഏറ്റുവാങ്ങി.

ചടങ്ങിൽ മദ്രസ സെക്രട്ടറി പാട്ടശ്ശേരി സിദ്ദീഖ് ഹാജി, ട്രഷറർ പനക്കൽ മുജീബ് ഹാജി, സദർ ഉസ്താദ് അശ്റഫ് ബാഖവി, ഇബ്രാഹിം റഹ്മാനി , Op സൈതലവി, മനാഫ് കൊന്നാക്കൽ, വാർഡ് മെമ്പർമാരായ നടുത്തൊടി മുഹമ്മദ് കുട്ടി, നടുത്തൊടി മുസ്തഫ, ഒ എസ് എഫ് പ്രസിഡൻ്റ് വി.ടി. ഇബ്രാഹീം ഫൈസി, സെക്രട്ടറി ഫൈസൽ തേറാമ്പിൽ, സി.പി. ഷരീഫ്, ടി.സി.യൂനുസ്, ടി.കെ.കബീർ, എന്നിവർ പങ്കെടുത്തു.

error: Content is protected !!