Wednesday, September 17

പരപ്പനങ്ങാടി ബി.ഇ.എം. ഹയർസെക്കൻഡറി സ്കൂൾ കായികമേളയ്ക്ക് തുടക്കമായി


പരപ്പനങ്ങാടി ബി.ഇ.എം. ഹയർസെക്കൻഡറി സ്കൂളിന്റെ വാർഷിക കായിക മേളയ്ക്ക് ഉജ്ജ്വല തുടക്കം.
മുൻ കേരള പൊലീസ് ഫുട്ബോൾ താരവും സ്കൂളിലെ പൂർവ വിദ്യാർത്ഥിയുമായ കെ. ടി. വിനോദ് കായികമേളയുടെ ഉദ്ഘാടനം നിർവഹിച്ചു.

ബി.ഇ.എം. സ്കൂൾ ഗ്രൗണ്ടിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ഹയർസെക്കൻഡറി പ്രിൻസിപ്പൽ സുവർണലത ഗോഡ്കർ സ്വാഗതം ആശംസിച്ചു.
പി.ടിഎ വൈസ് പ്രസിഡന്റ് നൗഫൽ ഇല്യാൻ അധ്യക്ഷത വഹിച്ചു.

സംസ്ഥാന ഫിസ്റ്റ്‌ബോൾ മത്സരത്തിൽ സിൽവർ മെഡൽ നേടിയ സ്കൂളിന്റെ പൂർവ വിദ്യാർത്ഥി മുഹമ്മദ് സിനാനെ ചടങ്ങിൽ ആദരിച്ചു. ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ അബ്ദുൾ നാസർ, സ്റ്റാഫ്‌ സെക്രട്ടറി ലിപ്സൻ എം, കായിക അധ്യാപിക നിവ്യ ടോൾമ, ജൂബില ടീച്ചർ ഹേമ ടീച്ചർ എന്നിവർ നേതൃത്വം വഹിച്ചു. ഹെഡ്‌മിസ്ട്രസ് ആൻസി ജോർജ് നന്ദി പറഞ്ഞു.

error: Content is protected !!