Tuesday, October 14

കുണ്ടൂർ ഏലംകുളം താഴത്ത് സംരക്ഷണ ഭിത്തി ഉദ്ഘാടനം ചെയ്തു

നന്നമ്പ്ര : മലപ്പുറം ജില്ലാ പഞ്ചായത്ത് 2024-25 എസ് സി വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വാർഡ് പത്ത് ജയറാം പടി ഏലംകുളം താഴത്ത് പണിപൂർത്തിയാക്കിയ സംരക്ഷണ ഭിത്തിയുടെ ഉദ്ഘാടനം മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ യാസ്മിൻ അരിമ്പ്ര നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് തസ്ലീന പാലക്കാട്ട് അധ്യക്ഷനായി. വാർഡ് മെമ്പറും സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സണും ആയ പി. സുമിത്ര ചന്ദ്രൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്‌സൻ വി കെ ശമീന, മെമ്പർമാരായ ധന ടീച്ചർ, തച്ചറക്കൽ കുഞ്ഞിമുഹമ്മദ് മുഹമ്മദ് കുട്ടി, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, നാട്ടുകാർ, പ്രദേശവാസികളും പങ്കെടുത്തു.

error: Content is protected !!