Saturday, December 6

എം കെ എച്ച് ആശുപത്രിയിലെ ഡോക്ടർ പ്രദീപ്കുമാർ അന്തരിച്ചു

തിരൂരങ്ങാടി : എം കെ ഹാജി ഓർഫനേജ് ഹോസ്പിറ്റൽ സീനിയർ എമർജൻസി ഫിസിഷൻ ഡോ.പ്രദീപ്‌കുമാർ അന്തരിച്ചു. കോലാർ സ്വദേശിയാണ്. 18 വർഷമായി എം കെ എച്ച് ആശുപത്രിയിൽ ഡോക്ടറായി സേവനം അനുഷ്ഠിക്കുന്നു. ഭാര്യ മഞ്ജുളയും എം കെ എച്ച് എമർജൻസി വിഭാഗത്തിൽ ഡോക്ടറാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. തമിഴ് ചുവയോടെ മലയാളം സംസാരിച്ചിരുന്ന ഡോക്ടർ രോഗികൾക്കെല്ലാം സുപരിചിതൻ ആയിരുന്നു.

error: Content is protected !!