
കോട്ടക്കൽ : വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന എട്ടു വയസ്സുകാരനെ വീട്ടിനുള്ളിൽ കയറി തെരുവ് നായ കടിച്ചു, ഗുരുതര പരിക്ക്. കോട്ടയ്ക്കൽ വളപ്പിൽ ലുക്മാൻ്റെ മകൻ മിസ്ഹാബി(8) നാണ് കടിയേറ്റേത്. മുൻ വാതിലിലൂടെ വീട്ടിനകത്തു കയറിയ നായ മുറിയിൽ കിടന്നുറങ്ങുകയായിരുന്ന കുട്ടിയുടെ കാലിൽ കടിക്കുകയായിരുന്നു. കുട്ടിയെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.