
തിരൂരങ്ങാടി : റിയാസ് ഒടുവിൽ തിരിച്ചെത്തുന്നു: ഒമ്പത് വർഷത്തെ പ്രവാസത്തിനൊടുവിൽ നാട്ടിൽ എത്തുന്നത് ജീവനില്ലാത്ത ശരീരമായി. മയ്യിത്ത് ഇന്ന് നാട്ടിലെത്തും.
നാടിൻ്റെ പ്രതീക്ഷകളും കുടുംബത്തിൻ്റെ സ്വപ്നങ്ങളുമായി ഒമ്പത് വർഷം മുൻപ് വിദേശത്തേക്ക് പോയ കൊടിഞ്ഞി സെൻട്രൽ ബസാർ സ്വദേശി പരേതനായ പനക്കൽ മുഹമ്മദിന്റെ മകൻ റിയാസിന്റെ (46) മയ്യിത്ത് ഇന്ന് നാട്ടിലെത്തും. ഉച്ചയ്ക്ക് ദുബായിൽ നിന്നും ഫ്ളൈറ്റിൽ കൊണ്ടുവരുന്ന മയ്യിത്ത് വൈകുന്നേരം 6.30 ന് കരിപ്പൂരിൽ എത്തും. വീട്ടിലെത്തിച്ച് രാത്രി 9 ന് കൊടിഞ്ഞി പള്ളിയിൽ നിസ്കാര ശേഷം ഖബറടക്കും.
റിയാസ് ദുബായ് ദേര യിലെ താമസ സ്ഥലത്താണ് മരിച്ചത്. അർധ രാത്രി മുറിയിലെ ശുചിമുറിയിൽ വെച് കുഴഞ്ഞു വീണു മരിക്കുകയായിരുന്നു. രാവിലെയാണ് കൂടെയുള്ള തമാസക്കാർ അറിഞ്ഞത്. പോലിസ് നടപടികൾക്ക് ശേഷം ഇന്ന് ഉച്ചയ്ക്ക് പുറപ്പെടും.
അവധി കഴിഞ്ഞ് 9 വർഷം മുമ്പാണ് റിയാസ് ദുബായിലെ ജോലി സ്ഥലത്തേക്ക് പോയത്. ഇളയ മകൾ ഗര്ഭത്തിലായിരുന്നു. പിന്നീട് സാമ്പത്തിക പ്രശ്നങ്ങളിൽ പെട്ട നാട്ടിലേക്ക് വരാൻ കഴിഞ്ഞില്ല. പ്രശ്നങ്ങൾ ഒരുവിധം പരിഹരിച്ചു വരുന്നതിനിടെയാണ് മരണം തേടിയെത്തിയത്.
ആയിരുന്നു അന്ത്യം. നാട്ടുകാരനായ അണ്ടിയത്ത് മൂസ, സഹോദരൻ ഹമീദ്, നാട്ടിലെ കൂട്ടായ്മ എന്നിവരുടെ നേതൃത്വത്തിൽ നടപടികൾ പൂർത്തീകരിചാണ് മയ്യിത്ത് കൊണ്ടുവരുന്നത്.
മാതാവ്, ഖദീജ. ഭാര്യ ജമീല. മക്കൾ, സിനാൻ (അബുദാബി), അബ്ദുർറഹ്മാൻ, മുസമ്മിൽ, ശദ.
സഹോദരങ്ങൾ: അബ്ദുൽ ഹമീദ് എന്ന മാഫി, ഇസ്മയിൽ (ഇരുവരും അബുദാബി), സുലൈഖ, റംല, സൈഫുന്നിസ, പരേതരരായ ഹസ്സൻ കുട്ടി, സഫിയ