
എടപ്പാൾ : അയ്യപ്പ ഭക്തർ സഞ്ചരിച്ച ട്രാവലർ, ലോറിക്ക് പിറകിൽ ഇടിച്ച് കർണാടക സ്വദേശിയായ തീർത്ഥാടകൻ മരിച്ചു. പൊന്നാനി – കുറ്റിപ്പുറം ഹൈവേയിൽ അയിങ്കലത്ത് ഇന്ന് പുലർച്ചെ 5.30 ഓടെ ആയിരുന്നു അപകടം. ശബരിമല തീർത്ഥാടകരായ കർണാടക സ്വദേശികൾ സഞ്ചരിച്ച ട്രാവലർ, ലോറിക്ക് പിറകിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ പരിക്ക് പറ്റിയവരെ അത് വഴി വന്ന യാത്രികരും, നാട്ടുകാരും, 108 ആംബുലൻസ് പ്രവർത്തകരും ചേർന്ന് പൊന്നാനി താലൂക്ക് ആശുപത്രിയിലും, കുറ്റിപ്പുറത്തെ ആശുപത്രികളിലുമായി പ്രവേശിപ്പിച്ചിരിക്കുന്നു. മറ്റു ചിലരെ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്കും കൊണ്ട് പോയി. മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.