Wednesday, July 22

തിരൂരങ്ങാടി സ്വദേശിയായ യുവ ഡോക്ടറെ തൃശൂരിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ: യുവ ഡോക്ടറെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. തിരൂരങ്ങാടി കരുമ്പിൽ സ്വദേശിയും വെന്നിയൂർ കൊടിമരം വലിയപറമ്പിൽ താമസക്കാരൻ ആയ മടപ്പള്ളി അബ്ദുറഹിമാൻ മകൻ മുഹമ്മദ് റയ്യാൻ (25) ആണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളേജിൽ ഹൗസ് സർജൻസി ചെയ്യുകയായിരുന്നു. ഇന്ന് രാവിലെ 10 മണിയോടെ അത്താണി കെൽട്രോൺ സമീപമുള്ള റെയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടിയ നിലയിൽ കാണപ്പെടുകയായിരുന്നു. ഉടനെ മെഡിക്കൽ കോളേജിൽ ചികിത്സ നൽകിയെങ്കിലും 11:30 യോടെ മരണപ്പെട്ടു.

error: Content is protected !!