Tuesday, March 10

സർക്കാർ ആശുപത്രികളിൽ ഒപി സമയം കൂട്ടി

സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ ഒപി സമയം കൂട്ടി. താലൂക്ക് ആശുപത്രിയിലും ജില്ലാ ആശുപത്രിയിലെയും ഒപി സമയം ആണ് നീട്ടിയത്. രാവിലെ എട്ട് മണി മുതല്‍ രണ്ട് വരെയാണ് സമയം കൂട്ടിയത്.
നേരത്തേ ഇത് ഒരു മണി വരെയായിരുന്നു.

ആശുപത്രി സൂപ്രണ്ടുമാരുടെ ജോലി സമയവും കൂട്ടിയിട്ടുണ്ട്. രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് മൂന്ന് മണിവരെയാണ് സൂപ്രണ്ടുമാരുടെ ജോലി സമയം. ഡെപ്യൂട്ടി സൂപ്രണ്ടുമാരുടെ ജോലി സമയം രാവിലെ പത്ത് മണി മുതല്‍ വൈകിട്ട് അഞ്ച് മണിവരെയാക്കിയും പുനഃക്രമീകരിച്ചിട്ടുണ്ട്.
അതേസമയം ഒപി സമയം കൂട്ടിയതിനെതിരെ കെജിഎംഒഎ രംഗത്തെത്തി. ഡോക്ടര്‍മാരുടെ ജോലി ഭാരം കൂട്ടുന്നത് അംഗീകരിക്കാന്‍ ആകില്ലെന്ന് കെജിഎംഒഎ പറഞ്ഞു. പുതിയ തസ്തികകള്‍ സൃഷ്ടിക്കുകയാണ് വേണ്ടത്. ഉത്തരവ് പിന്‍വലിച്ചില്ലെങ്കില്‍ സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നും കെജിഎംഒഎ അറിയിച്ചു. സൂപ്രണ്ടുമാരുടെ സമയം നീട്ടിയതിനെതിരെയും പ്രതിഷേധം ഉണ്ട്. മിനി സ്റ്റീരിയൽ സ്റ്റാഫിൻ്റെ ജോലി സമയം 9മുതൽ 5 വരെ ആയതിനാൽ സമയം നീട്ടിയത് കൊണ്ട് എന്ത് പ്രയോജനം എന്നാണ് ചോദിക്കുന്നത്.

error: Content is protected !!