Wednesday, March 25

സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി: 113 സ്ഥാനാര്‍ഥികള്‍, 30 നാമനിര്‍ദേശ പത്രികകള്‍ തള്ളി

നിയമസഭാ തെരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായതോടെ ജില്ലയിലെ 16 മണ്ഡലങ്ങളിലായി ആകെ 113 സ്ഥാനാര്‍ഥികള്‍ മത്സര രംഗത്ത്. വിവിധ മണ്ഡലങ്ങളിലായി 30 നാമനിര്‍ദേശ പത്രികകള്‍ തള്ളി. നാമനിര്‍ദേശ പത്രികകളിലെ അപൂര്‍ണ്ണത കാരണം രണ്ടെണ്ണവും 28 ഡമ്മി സ്ഥാനാര്‍ഥികളുടെ പത്രികകളുമാണ് തള്ളിയത്. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യതി മാര്‍ച്ച് 26 ആണ്. ഇതോടെ മത്സരചിത്രം വ്യക്തമാകും.

ഓരോ മണ്ഡലത്തിലെയും സ്ഥാനാര്‍ഥികളുടെ എണ്ണം, ബ്രാക്കറ്റില്‍ തള്ളിയ പത്രികയുടെ എണ്ണം.

കൊണ്ടോട്ടി: 5 (3 ഡമ്മി)
നിലമ്പൂര്‍: 5 (0)
ഏറനാട്: 6 (3 ഡമ്മി)
തിരൂര്‍: 10 (3 ഡമ്മി)
താനൂര്‍: 7 ( 2 ഡമ്മി)
കോട്ടക്കല്‍: 10 (0)
പൊന്നാനി: 9 (1 ഡമ്മി)
തവനൂര്‍: 8 (3) രണ്ടെണ്ണം നോമിനേഷനുകളിലെ അപൂര്‍ണ്ണത കാരണവും ഒന്ന് ഡമ്മി സ്ഥാനാര്‍ഥി
വേങ്ങര: 7 (1 ഡമ്മി)
വണ്ടൂര്‍: 4 (1 ഡമ്മി)
വള്ളിക്കുന്ന്: 9 (0)
മങ്കട: 6 (4 ഡമ്മി)
മഞ്ചേരി: 6 (2 ഡമ്മി)
മലപ്പുറം: 8 (2 ഡമ്മി)
പെരിന്തല്‍മണ്ണ: 8 (3 ഡമ്മി)
തിരൂരങ്ങാടി: 5 (2 ഡമ്മി).

അതേസമയം, ഇന്നത്തോടെയാണ് മത്സരിക്കുന്ന സ്ഥാനാർഥികളുടെ യഥാർഥ ചിത്രം വ്യക്തകുക. ഇന്നാണ് നോമിനേഷൻ പിൻവലിക്കാനുള്ള അവസാന ദിവസം.

error: Content is protected !!