Thursday, March 26

പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചയാളെ കണ്ടെത്തി

മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റും ആത്മീയ നേതാവുമായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച പ്രതിയെ കണ്ടെത്തി.
പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ് റോഷനാണ് ആണ് പ്രതി. ഇയാള്‍ കാപ്പാ കേസ് പ്രതിയാണ്. പ്രതി ഒളിവിലെന്നാണ് പൊലീസ് പറയുന്നത്. മുമ്പ് ബഷീറലി തങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രചാരണം നടത്തിയതും ഇദ്ദേഹം തന്നെയാണ് എന്നാണ് അറിയുന്നത്.
തങ്ങളെ മോശമായി ചിത്രീകരിക്കുന്ന വ്യാജ ഫോട്ടോകളും വീഡിയോകളും കൈവശമുണ്ടെന്ന് വിശ്വസിപ്പിച്ച്‌ പരാതിക്കാരനില്‍ നിന്ന് 15 കോടി രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവത്തിലാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ജനുവരി 31 ന് പെരിന്തൽമണ്ണയിലെ മാളിൽ വെച്ചാണ് സംഭവം. മുഈൻ അലി തങ്ങളെയും സുഹൃത്തിനേയും മാളിലേക്ക് വിളിച്ചു വരുത്തി യാണ് ഭീഷണിപ്പെടുത്തിയത്.

ണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെമകൻ മൂഈൻ അലി ഷിഹാബ് തങ്ങളാണ് പരാതിക്കാരകന്‍. ഇത് അനുസരിച്ചാണ് ബ്ലാക്‌മെയിലിംഗ് അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്തത്.

2026 ജനുവരി 31-ന് പ്രതി പരാതിക്കാരനെ പെരിന്തല്‍മണ്ണയിലെ ഒരു മാളിലേക്ക് വിളിച്ചുവരുത്തി. സാദിഖലി തങ്ങളുമായി ബന്ധപ്പെട്ട വ്യാജവും അവ്യക്തവുമായ ദൃശ്യങ്ങള്‍ തന്റെ മൊബൈലില്‍ ഉണ്ടെന്ന് കാണിച്ച പ്രതി, ഇവ പ്രചരിപ്പിക്കാതിരിക്കാന്‍ 15 കോടി രൂപ ആവശ്യപ്പെട്ടു. പണം നല്‍കിയില്ലെങ്കില്‍ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുമെന്നും പോലീസില്‍ അറിയിച്ചാല്‍ വധിക്കുമെന്നും ഭീഷണിപ്പെടുത്തി. പരാതിക്കാരന്‍ പണം നല്‍കാന്‍ തയ്യാറാകാത്തതിനെത്തുടര്‍ന്ന്, മാര്‍ച്ച്‌ 21-ന് ‘ഷാനു ഷാനു’ എന്ന വ്യാജ ഫേസ്ബുക്ക് ഐഡിയിലൂടെ തങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റ് പ്രതി പ്രചരിപ്പിച്ചു.

സമൂഹത്തില്‍ മനപ്പൂര്‍വ്വം കലാപം ഉണ്ടാക്കാനും തങ്ങള്‍ക്കും കുടുംബത്തിനും പരാതിക്കാരനും മാനഹാനി വരുത്താനുമാണ് പ്രതി ശ്രമിച്ചതെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. പരാതിക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഐപിസിയിലെ വിവിധ വകുപ്പുകള്‍ പ്രകാരം പ്രതിക്കെതിരെ അന്വേഷണം ആരംഭിച്ചു. മത-രാഷ്ട്രീയ നേതാക്കളെ ഇത്തരത്തില്‍ സൈബര്‍ ആക്രമണങ്ങളിലൂടെയും ബ്ലാക്‌മെയിലിംഗിലൂടെയും തളര്‍ത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി.

error: Content is protected !!