Saturday, March 28

തിരൂരങ്ങാടിയിൽ സിപിഎം മുൻ നഗരസഭ കൗൺസിലറെ മുൻ പഞ്ചായത്തംഗം ആക്രമിച്ചതായി പരാതി

തിരൂരങ്ങാടി : സിപിഎം മുൻ നഗരസഭ കൗൺസിലറെ മുൻ പഞ്ചായത്ത് അംഗം ആക്രമിച്ച് പരിക്കേൽപിച്ചതായി പരാതി. കരിപ്പറമ്പിലെ സി എം അലിയെയാണ് ചാത്തമ്പാടൻ അൻവർ എന്നയാൾ ആക്രമിച്ചത്. കരിപറമ്പ് ടൗണിലെ കടകൾ കരിപ്പറബ് കോട്ടുവാലക്കാട് സ്വദേശി ചാത്തബാടൻ അൻവർ നിർബന്ധപൂർവ്വം അടപ്പിചോരുന്നത്രേ. കരിപറമ്പിലെ പന്തൽ വർക്‌സ് കടയുടെ ഗ്ലാസ്‌ ചില്ലുകൾ അടിച്ചു തകർക്കുകയും മറ്റു കടകളുടെ നിർബന്ധപൂർ അടപ്പിക്കുകയും ചെയ്തിരുന്ന തായ് പറയുന്നു. ഇത് ചോദ്യം ചെയ്തതിൽ പ്രകോപിതനായാണ് കയ്യേറ്റം ചെയ്തത്. കാൽ കൊണ്ട് ചവിട്ടുകയും മൂക്കിന് ഇടിക്കുകയും ചെയ്തു.

ഗുരുതര പരിക്കേറ്റ സി.എം അലി കോഴിക്കോട് മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. അൻവറിനെ പോലീസ് പിടികൂടി. സംഭവത്തിൽ പോലീസ് കേസെടുത്തു. അൻവർ മുൻ പഞ്ചായത്ത് സ്വതന്ത്ര അംഗമാണ്.

error: Content is protected !!