
തിരൂരങ്ങാടി : പ്രമുഖ പണ്ഡിതനും കാന്തപുരം വിഭാഗം സമസ്ത മുൻ ജോയിൻ്റ് സെക്രട്ടറിയും കേന്ദ്ര മുശാവറ അംഗവുമായിരുന്ന തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാരുടെ 12 > മത് ഉറൂസ് സമാപിച്ചു.
ഉറൂസിന് തുടക്കം കുറിച്ചു കൊണ്ട് ശാദുലി മജ്ലിസ് നടന്നു. കാലത്ത് നടന്ന മഖാം സിയാറത്തിന് ഇ കെ വിഭാഗം സമസ്ത പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നേതൃത്വം നൽകി.
ബാപ്പു മുസ്‌ലിയാരുടെ ശിഷ്യനാണ് സയ്യിദ് ജിഫ് രി മുത്തു കോയ തങ്ങൾ.
തുടർന്ന് നടന്ന ഖത് മുൽ ഖുർആൻ, മൗലിദ് സദസ്സിൽ മർകസ് പ്രസിഡണ്ട് സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർഥന നടത്തി. സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, സയ്യിദ് ഹുസൈൻ ജമലുല്ലൈലി,
അബ്ദുൽ വാസിഅ് ബാഖവി കുറ്റിപ്പുറം, പി കെ എം സഖാഫി ഇരിങ്ങല്ലൂർ, ശംസു ദ്ദീൻ മുസ് ലിയാർ തെയ്യാല , അബ്ദുസ്സലാം സഖാഫി പറമ്പിൽ പീടിക, സാലിം അഹ്സനി നേതൃത്വം നൽകി.
ഉച്ചക്ക് ശേഷം നടന്ന ശിഷ്യ സംഗമത്തിന് സയ്യിദ് വിപിഐ തങ്ങൾ, സയ്യിദ് മുഹമ്മദ് കോയ തങ്ങൾ മമ്പുറം, സയ്യിദ് അബ്ദുൽ ഖാദിർ തങ്ങൾ, അബ്ദുൽ കരീം സഖാഫി കുറുകത്താണി നേതൃത്വം നൽകി.
വൈകുന്നേരം നടന്ന സമാപന സമ്മേളനം അബ്ദുർറശീദ് സൈനി കക്കിഞ്ച ഉദ്ഘാടനം ചെയ്തു. ബദ് രിയ്യത്ത് വാർഷികത്തിലും പ്രമുഖ സാദാത്തുക്കളും പണ്ഡിതൻമാരും സംബന്ധിച്ചു.
പ്രമുഖ പണ്ഡിതനായ ബാപ്പു മുസ്ലിയാർക്ക് പ്രമുഖർ ഉൾപ്പെടെ നിരവധി ശിഷ്യന്മാരുണ്ട്. കവി കൂടിയായിരുന്നു ബാപ്പു മുസ്ലിയാർ. തിരൂരങ്ങാടി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിന് പിറകിൽ, വെള്ളിലക്കാട് റോഡിലാണ് ബാപ്പു മുസ്ലിയാരുടെ മഖാം.