
പെരുവള്ളൂർ: റോഡുകളുടെ ശോചനീ
യാവസ്ഥ പരിഹരിക്കാത്തതിൽ
പ്രതിഷേധിച്ച് പതിനാലാം വാർഡിൽനിന്നുള്ള യുവാക്കൾ പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി
വാഗ്ദാനങ്ങൾ പാലിക്കപ്പെടുന്നില്ല എന്നും പ്രദേശത്തിന്റെ പൊതുവികാരം മാനിക്കപ്പെടുന്നില്ലെന്നും മനസ്സിലാക്കിയതിനാലാണ്
ഇത്തരമൊരു പ്രതിഷേധം സംഘടിപ്പിക്കേണ്ടി വന്നതെന്ന് പ്രതിഷേധക്കാർ പറഞ്ഞു
”ഞങ്ങൾക്ക് വേണ്ടത് വാഗ്ദാനമല്ല, പുതിയ റോഡാണ്” എന്നെഴുതിയ വലിയ ഫ്ലക്സ് ബാനറുകളേന്തിയും മുദ്രാവാക്യങ്ങൾ വിളിച്ചുമായിരുന്നു പ്രതിഷേധ മാർച്ച്.
വരപ്പാറ – പറച്ചിനപ്പുറായ റോഡ്, അമ്പാട്ട് – കെ.ടി മല റോഡ് എന്നിവ പൂർണ്ണമായും തകർന്നുകിടക്കുകയാണ്.
റോഡിലെ വലിയ കുഴികളിൽ വീണ് ഇരുചക്ര വാഹനയാത്രക്കാർ അടക്കം നിരന്തരം അപകടത്തിൽപ്പെടുന്നുണ്ട്. കാറുകളും ഓട്ടോറിക്ഷകളും കുഴിയിൽ വീണ് തകരാറിലാകുന്നതും ഈ റൂട്ടിൽ പതിവ് കാഴ്ചയായി മാറിയിരിക്കുന്നു.
സ്കൂൾ കുട്ടികളടക്കമുള്ള കാൽനടയാത്രക്കാർ പോലും കടുത്ത യാത്രാദുരിതമാണ് അനുഭവിക്കുന്നത്.
ഒട്ടനവധി അപകടങ്ങൾ നടന്നിട്ടും പഞ്ചായത്ത് അധികൃതർ കണ്ണ് തുറക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ പ്രധാന ആക്ഷേപം.
പ്രതിഷേധ മാർച്ചിന് ശേഷം പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധക്കാർ
ശക്തമായ മുദ്രാവാക്യം വിളികളോടെ കുത്തിയിരുപ്പ് സമരവും നടത്തി